കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി തവനൂരിലെ പ്രിസിഷന്‍ ഫാമിങ് ഡെവലപ്‌മെന്റ് സെന്ററിലേക്ക് എന്‍ജിനീയറിങ്, ഹോര്‍ട്ടികള്‍ച്ചര്‍ യങ്ങ് പ്രൊഫഷണല്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- യഥാക്രമം എം ടെക് (സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനീയറിങ്/ ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയിനേജ് എന്‍ജിനീയറിങ്), എം എസ് സി (ഹോര്‍ട്ടികള്‍ച്ചര്‍). വിശദവിജ്ഞാപനം www.kau.in ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14ന് രാവിലെ 10 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ രേഖകളുമായി പങ്കെടുക്കണം. ഫോണ്‍: 0494 2686214.
വെറ്ററിനറി ഡോക്ടര്‍ നിയമനം
തളിക്കുളം, മുല്ലശ്ശേരി, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രി സമയങ്ങളില്‍ അത്യാഹിത മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 12 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361216.
ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ അഭിമുഖം
ചാലക്കുടി ഗവ. ഐ ടി ഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്ററുടെ രണ്ട് ഒഴിവുണ്ട്. പി എസ് സി റൊട്ടേഷന്‍ അനുസരിച്ച് മുസ്ലിം, ജനറല്‍ വിഭാഗത്തില്‍ നിന്നാണ് നിയമനം നടത്തുക. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12ന് രാവിലെ 10.30 ന് ഐ ടി ഐ യില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0480 2701491.
ഓവര്‍സിയര്‍ നിയമനം
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2 നെ നിയമിക്കുന്നു. യോഗ്യത – ഐടിഐ /ഐടിസി/ തത്തുല്യം (സിവില്‍ എഞ്ചിനീയറിങ് രണ്ടുവര്‍ഷത്തെ കോഴ്‌സ്). പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഡിസംബര്‍ 15 വൈകിട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍: 0487 2262473.
പ്രോജക്ട് ഫെല്ലോ ഒഴിവ്
പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്. ബോട്ടണിയില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ടാക്‌സോമോണിക് ആന്‍ഡ് അനാട്ടമിക്കല്‍ പഠനങ്ങളില്‍ പരിചയം അഭികാമ്യം. 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ ജനുവരി 3ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പീച്ചി വന ഗവേഷണ സ്ഥാപനത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.
ന്യായവില കടയ്ക്ക് ലൈസന്‍സിയെ നിയമിക്കുന്നു
തൃശൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡില്‍ ഒല്ലൂര്‍ വില്ലേജില്‍ പടവരാട്, ചാവക്കാട് നഗരസഭ 31-ാം വാര്‍ഡിലെ മണത്തല വില്ലേജില്‍ തിരുവത്ര എന്നിവിടങ്ങളില്‍ അനുവദിച്ച ന്യായവില കടയ്ക്ക് സ്ഥിരമായി ലൈസന്‍സിയെ നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ജില്ലാ- താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭിക്കും. ഡിസംബര്‍ 30ന് രാവിലെ 11 വരെ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ/ തപാല്‍ മുഖേനയോ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0487 2360046, 0487 2502525, 0487 2331031.
സ്വീവിങ് ടീച്ചര്‍ അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ സ്വീവിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 748/2021) തസ്തികയ്ക്ക് 2023 മെയ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 14, 15 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റകമായി നിശ്ചിത സമയത്ത് ഹാജരാകണം. ഫോണ്‍: 0487 2327505.
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നമ്പര്‍ 614/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 13, 14 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റകമായി നിശ്ചിത സമയത്ത് ഹാജരാകണം. ഫോണ്‍: 0487 2327505.
എന്യൂമറേറ്റര്‍ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പ് വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തിയുള്ള 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന സെന്‍സസില്‍ സ്മാര്‍ട്ട്‌ഫോണും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുള്ള സേവനതല്‍പരരായ ഉദ്യോഗാര്‍ഥികളെയാണ് പരിഗണിക്കുന്നത്. ഒന്നാംഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലെയും താമസക്കാരായ കര്‍ഷകരുടെ കൈവശനുഭവ ഭൂമിയുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ പരിധിയില്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് താല്പര്യമുള്ളവര്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0487 2991125. ഇ-മെയില്‍: ecostattsr@gmail.com
അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിലേക്ക് താല്‍ക്കാലിക ക്ലറിക്കല്‍ അസിസ്റ്റന്റ്സ് നിയമനത്തിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദം, ആറുമാസത്തില്‍ കുറയാതെ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്, സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി: 21 -35 വയസ്സ്. 10,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ക്ലറിക്കല്‍ അസിസ്റ്റന്റ്ുമാരുടെ സേവനം അല്ലെങ്കില്‍ പരിശീലന കാലയളവ് ഒരു വര്‍ഷമാണ്. നിയമിക്കുന്ന ക്ലറിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനം തൃപ്തികരമാണെങ്കില്‍ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി സേവന കാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കും.
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്‌മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ഡിസംബര്‍ 23ന് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 -296297.