കേരള സർക്കാർ ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

അപേക്ഷ ക്ഷണിച്ചു
സഹകരണ വകുപ്പിന്റെ സ്കില്‍ ആന്റ് നോളജ് ഡവലപ്മെന്റ് സെന്ററില്‍ ( എസ് കെ ഡി സി) ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത: എസ് എസ് എല്‍ സി/ പ്ലസ്ടു. ഫോണ്‍ 9496244701, 9048110031.
‘സാഗര്‍മിത്ര’ കളുടെ ഒഴിവിലേക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന്റെ പരിധിയില്‍ ഇരവിപുരം, ശക്തികുളങ്ങര മത്സ്യഗ്രാമങ്ങളിലേക്ക് രണ്ട് ‘സാഗര്‍മിത്ര’ കളെ കരാര്‍വ്യവസ്ഥയില്‍ നിയമിക്കും. വേതനം : പ്രതിമാസം 15,000 രൂപ. മൂന്ന് മാസത്തേക്കാണ് നിയമനം. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ സേവനകാലം ദീര്‍ഘിപ്പിക്കും.
ഫിഷറീസ് സയന്‍സ്/മറൈന്ബയോളജി/സുവോളജി ഏതിലെങ്കിലും ബിരുദംനേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശികഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗത്ഭ്യംഉള്ളവര്ക്ക് അപേക്ഷിക്കാം. പ്രായപരിധി-35 വയസ്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 18ന് ശക്തികളങ്ങര മത്സ്യഭവനിലോ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍ -0474 2792850.
റേഷന്‍കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു
വിവിധ താലൂക്കുകളില്‍ റേഷന്‍കടകളുടെ ലൈസന്സിയാകാന് അപേക്ഷിക്കാം. കുന്നത്തൂര്‍ താലൂക്കില്‍ വെസ്റ്റ് കല്ലട പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ നെല്‍പ്പരക്കുന്ന് 1211085 നമ്പര്‍, കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാട് പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ പണ്ടാരതുരുത്ത് 1210233 നമ്പര്‍ എന്നീ റേഷന്‍കടകള്‍ക്ക് ലൈസന്‍സിയെ സ്ഥിരമായാണ് നിയമിക്കുന്നത്. ഭിന്നശേഷി വിഭാഗത്തില്‍ നിന്നാണ് അപേക്ഷിക്കേണ്ടത്
2024 ജനുവരി എട്ട് വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധവിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകവറിന് പുറത്ത് റേഷന്‍കട നമ്പര്‍, താലൂക്ക്, പരസ്യനമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0474 2794818.
ഇ.സി.ജി ടെക്നീഷ്യന് നിയമനം: അപേക്ഷ 15 വരെ
ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി ടെക്നീഷ്യന് തസ്തികയിലേക്ക് താത്ക്കാലിക/കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത വി.എച്ച്.എസ്.ഇ ഇന്‍ ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നീഷ്യന് കോഴ്സ്/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്ക്കുലര്‍ ടെക്നീഷ്യന്(ഡി.സി.വി.ടി). പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു ബന്ധപ്പെട്ട യോഗ്യത രേഖകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04922 224322
സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന് ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന് തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായ, ബിരുദം നേടിയിട്ടില്ലാത്ത വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. പ്രായം: ജനുവരി ഒന്നിന് 18 നും 50നും മധ്യേ. ശമ്പളം: 21,175 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഡിസംബര്‍ 18 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസര്‍ അറിയിച്ചു.
സായാഹ്ന ഓപിയിലേക്ക് എംബിബിഎസ് ബിരുദധാരിയെ വേണം
ആലപ്പുഴ : മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിൽ സായാഹ്ന ഓ.പി നടത്തുന്നതിന് എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ നീയമിക്കുന്നു. ഡിസംബർ 13 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തു. എംബിബിഎസ് യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി എത്തണം.
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: മത്സ്യഫെഡ് ഒ.ബി.എം. സര്‍വ്വീസ് സെന്ററുകളില്‍ വിവിധ ട്രേഡുകളില്‍ നിര്‍ദിഷ്ട യോഗ്യതയും തൊഴില്‍ പരിചയവും മെക്കാനിക്കുകളെ നിയമിക്കുന്നു.
യോഗ്യത:- 1. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് എന്നീ ട്രേഡുകളില്‍ യോഗ്യതയുള്ളവരും ഒ.ബി.എം സര്‍വ്വീസിംഗില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 2- നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെങ്കില്‍ ഒ.ബി.എം സര്‍വ്വീസിംഗില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 3- ഹൈഡ്രോളിക് പ്രെസിങ് മെഷീന് ഉപയോഗിച്ച് എന്‍ജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം.
അപേക്ഷകര്‍ വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 20-ന് വൈകുന്നേരം നാലിന് മുന്‍പ് തപാലിലോ/നേരിട്ടോ മാനേജര്‍, മത്സ്യഫെഡ് ജില്ല ഓഫീസ്, കോണ്‍വെന്റ് സ്ക്വയര്‍, ആലപ്പുഴ-688001, 0477 2241597 എന്ന വിലാസത്തില്‍ ലഭിക്കണം.
വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ നിലവിലുണ്ട്. എറണാകുളം ആത്മ പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ ഡിസംബർ 28ന് രാവിലെ 10 ന് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ഡിസംബർ 29ന് രാവിലെ 10 ന് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ബിടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം / എം സി എ, ഒന്നര വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്കും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും കൃഷി അനുബന്ധ മേഖലയിൽ ബിരുദം / ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്
ചാവക്കാട്, ചേര്‍പ്പ്, ചൊവ്വന്നൂര്‍ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ആത്മ ബ്ലോക്ക് ടെക്നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 28955 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവര് വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്സിലെ മൂന്നാം നിലയിലെ ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മുമ്പാകെ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.
കൗണ്‍സിലര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ തസ്തികയിലേക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും 40 വയസ്സിന് താഴെ പ്രായമുള്ളവരും പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കായ അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2360381.
ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനം
എറണാകുളം ജില്ലയിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ പട്ടികജാതി യുവതീ യുവാക്കൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു.
ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിട്ടുള്ള എറണാകുളം ജില്ലക്കാർക്കാണ് അവസരം. പ്രായപരിധി 21നും 35 നും മധ്യേ. അപേക്ഷകർക്ക് സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ് ഉണ്ടായിരിക്കണം. ഒരു വർഷമാണ് പരിശീലന കാലയളവ്. 10,000 രൂപ സ്റ്റൈപ്പ്മെന്റായി ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലും ഡിസംബർ 23 (ശനിയാഴ്ച) വൈകിട്ട് 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 2422256.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്/ആര്.ബി.എസ്.കെ നഴ്സ് നിയമനം. യോഗ്യത എസ്.എസ്. എല്‍.സി, സര്‍ക്കാര്‍ അംഗീകൃത കോളെജുകളില്‍ നിന്ന് ജെ.പി.എച്ച്.എന്‍ കോഴ്സ് പൂര്‍ത്തിയായിരിക്കണം. കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് വേണം. പ്രായപരിധി 40. പ്രതിമാസവേതനം 14,000 രൂപ. താത്പര്യമുള്ളവര്‍ ഡിസംബര്‍ 16 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in , 0491 2504695.
ട്രസ്റ്റി നിയമനം
പാലക്കാട് താലൂക്കിലെ മൂത്താന്തറ കാച്ചനാംകുളം തിരുപുരായ്ക്കല്‍ ഭഗവതി ദേവസ്വത്തില്‍ ട്രസ്റ്റി നിയമനം. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷാ ഫോറവും വിവരങ്ങളും അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.
ആയുഷ് മിഷൻ -മൾട്ടി-പർപസ് വർക്കർ (ജി എൻ എം) തസ്തികയിലേക്കുള്ള ഒഴിവ്
ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ആയുഷ് ഹെൽത്ത് & വെൽനെസ് സെന്റ്ററുകളായ ഗവ.ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേക്ക് ജി എൻ എം നഴ്സിങ് പാസ്സായവരെ മൾട്ടി-പർപസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ഡിസംബർ 19ന് (ചൊവ്വ) എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ രാവിലെ 10 ന് നടക്കും.
ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ എത്തിച്ചേരുക .
യോഗ്യത- ജി എൻ എം നഴ്സിങ് ഡിപ്ലോമ
പ്രതിമാസ വേതനം 15000 രൂപ.
ഉയർന്ന പ്രായ പരിധി 40 വയസ്സ് . വിവരങ്ങൾക്ക് ഫോൺ : 0484-2919133
ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിൽ നിയമനം
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്കു ക്ലാസ് എടുക്കുന്നതിനായി ) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിലേക്ക് മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള
ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 2023 ഡിസംബർ 28ന് മുൻപ് അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വയസ്സ് 2023 ജനുവരി ഒന്നിന് 18-45. ശമ്പളം പ്രതിദിനം 1100 രൂപ. സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിൽ ബിരുദവും സൈൻ ലാംഗ്വേജ് ഇന്റെർപ്രെട്ടേഷനിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത.
ഡോക്ടർ നിയമനം
ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം,കുറ്റ്യാടി,മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ 15ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 0495 22370494
താത്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐഎസ്എം) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത :- ബിഎഎംഎസ് എംഡി കൗമാരഭൃത്യം, ടിസിഎംസി രജിസ്ട്രേഷൻ. പ്രായം:- 21-42 . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കേണ്ടതാണ്.
താത്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐഎസ്എം) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത :- ബിഎഎംഎസ് എംഡി മാനസികം, ടിസിഎംസി രജിസ്ട്രേഷൻ. പ്രായം:- 21-42 . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കേണ്ടതാണ്.
ഡോക്ടര്‍മാരെ നിയമിക്കുന്നു
ജില്ലയില്‍ ആരോഗ്യവകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്ജന്, സിവില്‍ സര്ജന് എന്നീ തസ്തികകളില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ (അഡ്ഹോക്) നിയമനം നടത്തുന്നു. ടി സി എം സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ /ഇലക്ഷന് ഐഡി കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15 ന് വൈകിട്ട് 5 നകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഡിസംബര്‍ 16ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487 2333242
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ കണ്‍സള്‍ട്ടന്റ് (മാര്‍ക്കറ്റിങ്) തസ്തികയില്‍ ഒഴിവുണ്ട്. എം ബി എ (മാര്‍ക്കറ്റിങ്/ അഗ്രി ബിസിനസ് മാനേജ്മെന്റ്)/ അഗ്രികള്‍ച്ചര്‍ എക്കണോമിക്സ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികല്‍ച്ചര്‍ എന്നിവയില്‍ ഏതിലെങ്കിലും ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം. കാര്‍ഷിക വിപണന മേഖല/ ഔഷധ സസ്യങ്ങളുടെ വില്പന/ മാര്‍ക്കറ്റിങ് എന്നിവയിലുള്ള പരിചയവും ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യവും അഭികാമ്യം. പ്രതിമാസ ഫെല്ലോഷിപ്പ് 40000 രൂപ. 2023 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താല്പര്യമുള്ളവര് ഡിസംബര്‍ 22ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചി വനഗവേഷണ സ്ഥാപനത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.
ഹെല്‍പ്പര്‍/ വര്‍ക്കര്‍ അഭിമുഖം
വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് ഡിസംബര്‍ 15നും വര്‍ക്കര്‍ തസ്തികയിലേക്ക് ഡിസംബര്‍ 19, 20, 21 തീയതികളിലും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍ അഭിമുഖം നടത്തും. അപേക്ഷകര്‍ അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. അറിയിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ ചേര്‍പ്പ് ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2348388.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് അഭിമുഖം
തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ നിയമിക്കുന്നു. യോഗ്യത -പ്ലസ് ടു, എ എന്‍ എം. ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. പരമാവധി പ്രായപരിധി 50 വയസ്സ്. എല്ലാ രേഖകളുടെയും അസലും പകര്‍പ്പുമായി ഡിസംബര്‍ 22ന് രാവിലെ 10.30 ന് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2693734.
അതിഥി അധ്യാപക നിയമനം
കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അതിഥി അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 18ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2750790.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
പുളിക്കൽ കുടുബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ ദിവസവേതനത്തിന് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 15ന് രാവിലെ പത്തിന് പ്രസ്തുത കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ശ്രീകണ്ഠാപുരം നഗരസഭയില്‍ ചേപ്പറമ്പില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഡിസംബര്‍ 18ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകുക. വെബ്സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷണര്‍ ടെക്നീഷ്യന് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 14ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ അത് തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0497 2835183.
ഡാറ്റാ എന്‍ട്രി നിയമനം
ശ്രീകണ്ഠാപുരം നഗരസഭയില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 14ന് രാവിലെ 10.30ന് നഗരസഭാ ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിങില്‍ വേഗതയുമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകുക. വെബ്സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in.