സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 10ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പ്രോജക്ട് കോർഡിനേറ്റർ
നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഡിനേറ്ററുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. ഫോൺ: 0471 2474550.
അധ്യാപക ഒഴിവ്
എയ്ഡഡ് സ്കൂളിൽ പ്രൈമറി സ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒരു ഒഴിവുണ്ട്. കാഴ്ച പരിമിത വിഭാഗത്തിനാണ് ഒഴിവ്. എസ്.എസ്.എൽ.സി, ടി.ടി.സി അല്ലെങ്കിൽ ഡി.എഡ് അല്ലെങ്കിൽ ബിരുദം, ബി.എഡ് അല്ലെങ്കിൽ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷ പാസായിരിക്കണം. വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 29 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.