Government

കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്ക്കാലിക ഒഴിവുകൾ

സ്റ്റാഫ് നഴ്സ് നിയമനം 

കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ (179 ദിവസം) നിയമിക്കുന്നു.  യോഗ്യത : സർക്കാർ അംഗീകൃത ജി എൻ എം / ബി എസ് സി കോഴ്സ് പാസ്സായിരിക്കണം. കേരള നഴ്സ് മിഡവൈഫറി കൗൺസിൽ രജിസ്ട്രേഷൻ. സീനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അനിവാര്യം. ജൂനിയർ സ്റ്റാഫ് നഴ്സിന് കാത്ത് ലാബിൽ ഒരു വർഷത്തെ പരിചയം അനിവാര്യം. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 27ന് രാവിലെ 11 മണിക്ക് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

 

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് താലൂക്കിലെ വേണ്ടൂർ മഹാദേവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്
ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം
അർഹരായ തദ്ദേശവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷകൾ ജനുവരി എട്ടിന് വൈകീട്ട് 5 മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം.  അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡിന്റെ
വെബ്സൈറ്റായ www.malabardevaswom.kerala.gov.in ലും ലഭ്യമാണ്.

 

ഹയർ സെക്കൻഡറി ടീച്ചർ ; ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (സീനിയർ) ബോട്ടണി തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്.

യോഗ്യതഎം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ്ശമ്പള സ്കെയിൽ: 55200-115300. പ്രായപരിധി: 01.01.2023ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).

അർഹരായവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ  അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

പ്രോജക്ട് ഫെല്ലോ; താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജനുവരി 5 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്www.kfri.res.in

See also  കേൾവിക്കുറവ് ഉണ്ടെങ്കിൽ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം

Related Articles

Back to top button