സംസ്ഥാനത്ത ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 10ന് വൈകുന്നേരം 3 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വാക്ക് ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച് ഡബ്ലിയു സി ഡിസ്‌പെന്‍സറിലേക്കുള്ള ജിഎന്‍എം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍, (പാലസ് റോഡ്, പാട്ടുരായ്ക്കല്‍) പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റില്‍ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 8113028721.
പരിശീലകരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ കാർഷിക കോളജ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. അത്‌ലറ്റിക്‌സ് ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിംഗ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിംഗ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ / ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ സ്പെഷ്യലൈസേഷൻ എന്നീ നിശ്ചിത യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2314298, 9447111553.
വാക്-ഇൻ-ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടിലേക്ക് മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 5ന്, യോഗ ഡെമോൻസ്ട്രേറ്റർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 9ന്, സാനിറ്റേഷൻ വർക്കർ ഇന്റർവ്യൂ ജനുവരി 16നും രാവിലെ 11 മണിക്ക് നടക്കും. അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ്-മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 29 മുമ്പ് നൽകണം. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nam.kerala.gov.inൽ ലഭ്യമാണ്.
ഡെപ്യൂട്ടേഷൻ നിയമനം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സീനിയർ ക്ലർക്ക് തസ്തികയിലേയ്ക്ക് (ശമ്പള സ്കെയിൽ 35600-75400) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഗവൺമെന്റ്/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്ത് വരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട വിലാസം- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി ആർ കോംപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം, ഫോൺ- 0471-2448791.