Local

പാസ് വേഡ്; ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: ഹയർസെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലുള്ള വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വവികസനം ലക്ഷ്യംവെച്ച് ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന പാസ്സ്‌വേർഡ് പദ്ധതിക്ക് കൊടിയത്തൂർ പി. ടി .എം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി
വിദ്യാർഥികൾക്ക് ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ട്യൂണിംഗ്എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടന്നത്.വിദ്യാർഥികളിൽ അന്തർലീനമായ കഴിവിനെ കണ്ടെത്തുവാനും ഉപരിപഠന മേഖലകളിൽ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഭാവി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും വേണ്ടി
പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസവും സ്വഭാവരൂപീകരണവും പഠന മികവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ക്യാമ്പിനെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
പ്രസിഡൻറ് ദിവ്യ ഷിബു നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എസ് എ നാസർ അധ്യക്ഷനായി.നാഷണൽ സർവീസ് സ്കീം മാവൂർ ക്ലസ്റ്റർ കീഴിൽ മികച്ച മീഡിയ അവാർഡ് നേടിയ പി ടി എം ഹയർസെക്കൻഡറി സ്കൂളിനുള്ള ഉപഹാരംഎൻഎസ്എസ് ക്ലസ്റ്റർ കോ-ഓഡിനേറ്റർ സില്ലി ബി കൃഷ്ണനിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി. ഡോക്ടർ പി പിഅബ്ദുറസാഖ്
ക്യാമ്പ് വിശദീകരണം നടത്തി.വാർഡ് മെമ്പർ വി.ഷംലൂലത്ത്,പ്രിൻസിപ്പൽ എം.എസ് ബിജു,എസ് എം സി ചെയർമാൻ സി.ഫസൽബാബു,ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജി സുധീർ,പിടിഎ വൈസ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി,ശ്രീജ. പി.കെ, ശ്രീജിന, സ്റ്റാഫ് സെക്രട്ടറി കെ.ടി സലീം,ക്യാമ്പ് കോ ഓർഡിനേറ്റർ കെ.ഫഹദ് അലി,കെ സി ലുക്ക്മാൻ, തുടങ്ങിയവർ സംസാരിച്ചു.ക്ലാസുകൾക്ക് ജാഫർ സാദിഖ്,നസീറ യൂനുസ് തുടങ്ങിയവർ നേതൃത്വം നൽകി

See also  വലിയകല്ലുങ്ങൽ തെക്കുംതല റോഡ് ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

Related Articles

Back to top button