ഇന്നത്തെ സർക്കാർ അറിയിപ്പുകൾ

ഡോക്ടര്‍മാരെ നിയമിക്കുന്നു
ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി/ ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം ഡിസംബര്‍ 5 ന് വൈകീട്ട് 5 നകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) അപേക്ഷ നല്‍കണം. ഡിസംബര്‍ 7 ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 0487 2333242.
പ്രോജക്റ്റ് ഫെല്ലോ നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ്’ (Regional cum facilitation Centre for sustainable development of medicinal plants, Southern region) ഒരു പ്രോജക്റ്റ് ഫെല്ലോ/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഫോറസ്ട്രി ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, തമിഴ് ഭാഷയില്‍ പ്രാവീണ്യം എന്നിവ അത്യാവശ്യ യോഗ്യത.
ഔഷധസസ്യങ്ങളുടെ ഗവേഷണ അനുഭവം, ഫീല്‍ഡ് ബോട്ടണിയില്‍ പരിചയം, കമ്പ്യൂട്ടര്‍ പ്രവര്‍ത്തി പരിചയം എന്നിവ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 4 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.
വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ ഒഴിവുകൾ
വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ എൻ.എസ്.ക്യൂ.എഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ഓപ്പറേറ്റർ, MIS ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈർ, തസ്തികകളിലാണ് ഒഴിവുകൾ. പ്രായപരിധി 01.06.2023 ന് 21 വയസ് പൂർത്തിയായിരിക്കണം.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയിട്ടുള്ള ബിരുദവും ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റ്/ ഡാറ്റാ എൻട്രി ആൻഡ് കൺട്രോൾ ഓപ്പറേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റുമുള്ളവർക്ക് കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. COPA/BCA/Diploma in Programmer/MCA ആണ് MIS ഓപ്പറേറ്റർക്കുള്ള യോഗ്യത. Data Base/ Web Development Programming എന്നിവയിലെ നൈപുണ്യവും വേണം.
അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ BFA ബിരുദവും ഗ്രാഫിക് ഡിസൈനിൽ 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ ഒരു വിഷയമായി പഠിച്ച ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ എന്ന വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഒരു വർഷ ഡിപ്ലോമയും അതോടൊപ്പം ഗ്രാഫിക് ഡിസൈനിങ്ങിൽ ഏഴു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 28 നു രാവിലെ 11 ന് വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിൽ നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയും സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടർ, തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിഭാഗം, ഹൗസിങ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2325323, Email: vhsedepartment@gmail.com.
അപേക്ഷ ക്ഷണിച്ചു
നാഷണൽ ആയുഷ് മിഷൻ കേരളം സ്റ്റേറ്റ് ഓഫീസിലേക്ക് വീഡിയോ എഡിറ്റർ കം ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.arogyakeralam.gov.in.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചിത്തിരപുരം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ തസ്തികയില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എം ബി എ അല്ലെങ്കില്‍ ബി ബി എയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍/ എക്കണോമിക്സില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.റ്റി യില്‍ നിന്നുള്ള പരിശീലനവും അല്ലെങ്കില്‍ ഡിപ്ലോമ/ബിരുദവും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും കൂടാതെ 12 അല്ലെങ്കില്‍ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്നതാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 1ന് (വെള്ളിയാഴ്ചാ) രാവിലെ 10.30 മണിക്ക് ചിത്തിരപുരം ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റും, അവയുടെ പകര്‍പ്പുകളും സഹിതം ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04865296299 , 9496060119
വാക്ക്-ഇൻ-ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് ഡെൻ്റൽ ഹൈജീനിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത – ഡെന്റൽ ഹൈജീനിസ്റ്റ് ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11.00 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം
സബ് എഡിറ്റര്‍ ഒഴിവ്
തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സബ് എഡിറ്റര്‍ തസ്തികയില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 56500-118100) നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെയും ഓപ്പണ്‍ വിഭാഗത്തെയും പരിഗണിക്കും. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, എഡിറ്റിംഗ്/ പ്രൂഫ് റീഡിംഗ്/ ഡി.ടി.പി/ പേജ് ലേഔട്ട് ആന്‍ഡ് പബ്ലിക്കേഷന്‍ ഓഫ് ബുക്ക്‌സ് എന്നീ മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള 18-36 പ്രായപരിധിയിമുള്ള (ഇളവുകള്‍ അനുവദനീയം) തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ രണ്ടിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.
വനിതാ വാര്‍ഡനെ ആവശ്യമുണ്ട്
നെടുങ്കണ്ടം ബോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് വനിതാ വാര്‍ഡനെ ആവശ്യമുണ്ട്. വാക് ഇന്‍ ഇന്റര്‍വൃു നവംബര്‍ 24 വെള്ളിയാഴ്ച്ച രാവിലെ 11 ന്. ഉദ്യോഗാര്‍ത്ഥികള്‍ കുയിലിമല സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പത്താം ക്ലാസ് പാസായ 55 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.
സ്റ്റാഫ് നഴ്‌സ് കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഹയർസെക്കൻഡറി സുവോളജി സ്‌കൂൾ ടീച്ചർ
കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/ സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യം വേണം. 55200-115300 ആണ് ശമ്പള സ്‌കെയിൽ. 01.01.2023 ന് 40 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ടെത്തണം. നിലിവൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ഡെപ്യൂട്ടേഷൻ നിയമനം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ (26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് 1, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ഡിസംബർ 20നു വൈകിട്ട് അഞ്ചിനകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2720977.
സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്. അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്‌ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ. അപേക്ഷdirector.siep@kerala.gov.in ൽ ഇ-മെയിലായോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ തപാലായോ അയക്കണം. അവസാന തീയതി നവംബർ 27.
ആർ.സി.സി. യിൽ ഒഴിവുകൾ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് അപ്രന്റിസുകളുടെ നിയമനത്തിന് നവംബർ 28, 29 തീയതികളിൽ വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in
ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ് ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ- കം- ഓഫീസ് അറ്റൻഡന്റിന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് വിജയം, ഒപ്പം ഹെവി പാസഞ്ചർ/ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും, പൂർണ്ണമായ കാഴ്ച/ ശ്രവണശേഷി/ ഫിറ്റനസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാക്കേണ്ടതാണ്) എന്നിവയുണ്ടാകണം. പ്രായപരിധി 30 നും 56 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ പാടില്ല. നിശ്ചിത യോഗ്യതയുള്ളവർ, ജനനതീയതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടർ ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡേറ്റ സഹിതം നവംബർ 24 നു രാവിലെ 10.30 നു പ്രിൻസിപ്പൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.