സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത വിവിധ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ 25-ന്
ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് നവംബര്‍ 25-ന് രാവിലെ 10-ന് ചെങ്ങന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 35 വയസില്‍ താഴെ പ്രായവും പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ- ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള ചെങ്ങന്നൂര്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡേറ്റ, 250 രൂപ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 25ന് രാവിലെ 10ന് ചെങ്ങന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍: 0477-2230624, 8304057735
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
പിആര്‍ഡി ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സ് പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം. ഡ്രോണ്‍ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് അപേക്ഷകർക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി – പ്ലസ് ടു അഭിലഷണീയം. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള യോഗ്യത ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വര്‍ഷത്തെ പരിചയം. വാര്‍ത്താ മാധ്യമങ്ങള്‍ക്കായി ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം. ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയം. സ്വന്തമായി നാനോ ഡ്രോണ്‍ ഉള്ളതും പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ് ടോപ്പ് സ്വന്തമായി ഉണ്ടായിരിക്കണം. ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയോടൊപ്പം അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും സഹിതം ഡിസംബര്‍ 4 ന് വൈകീട്ട് 5 നകം തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ഇ-മെയില്‍: diothrissur@gmail.com ഫോണ്‍: 0487 2360644.
ഹജ് തീർത്ഥാടനം: താത്കാലിക ഡെപ്യൂട്ടേഷൻ
2024 ലെ ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ കോഓഡിനേറ്റർ (അഡ്മിൻ), അസിസ്റ്റന്റ് ഹജ് ഓഫീസർ, ഹജ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താത്കാലിക ഡെപ്യൂട്ടേഷൻ നിയമനം നടത്തും. മുസ്ലീം മതവിഭാഗത്തിൽപ്പെടുന്ന സ്തീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാരായിരിക്കണം. രണ്ട് മുതൽ മൂന്ന് മാസം വരെ ആയിരിക്കും താത്കാലിക നിയമനം. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. അപേക്ഷകൾ www.haj.nic.in/deputation മുഖേന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് സമർപ്പിക്കണം. ഓൺലൈനായി ഡിസംബർ 9നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: passportindia.gov.in.
ഡോക്യുമെ൯്റ് ട്രാ൯സ് ലേറ്റർ താത്കാലിക നിയമനം
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെ൯്റ് ട്രാ൯സ് ലേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സംസ്കൃതം ഐച്ഛിക വിഷയമായോ ഉപവിഷയമായോ എടുത്തിട്ടുളള ബിരുദം അല്ലെങ്കിൽ വിദ്വാ൯ (സംസ്കൃതം ) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുളള മറ്റ് ഏതെങ്കിലും തത്തുല്യ ഡിപ്ലോമ. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും ഉളള കഴിവ്. പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുളള പരിജ്ഞാനം പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കുന്നതാണ്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഡിസംബർ ഒന്നിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം.
പ്രൊജക്ട‌് കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എറണാകുളം മേഖലാ ഓഫീസിലേയ്ക്ക് പ്രൊജക്ട‌് കോ-ഓർഡിനേറ്ററെ ഇ൯്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ/എം.എസ്.ഡബ്ല്യു/എൽ.എൽ.ബിയിൽ അംഗീക്യത സർവ്വകാലാശാലയിൽ നിന്നുള്ള ഫസ്‌റ്റ് ക്ലാസ്സിൽ ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം). ഒഴിവുകളുടെ എണ്ണം (എറണാകുളം-1,). പ്രതിമാസ സ്‌റ്റൈപ്പൻറ് 10000 രൂപ. അവസാന തീയതി ഡിസംബർ അഞ്ച് വൈകിട്ട് 5 വരെ. വിശദവിവരങ്ങൾക്ക് www.kswdc.org വെബ്‌സൈറ്റ് സന്ദർശിക്കുക.
പ്രൈം മിനിസ്റ്റർ നാഷണൽ അപ്പ്രെന്റിസ്ഷിപ്പ് മേള 11 ന്
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മേൽ നോട്ടത്തിൽ എറണാകുളം ജില്ലയിൽ പ്രൈം മിനിസ്റ്റർ നാഷണൽ അപ്പ്രെന്റിസ്ഷിപ്പ് മേള (P M N A M) 2023 ഡിസംബർ 11 ന്, രാവിലെ 9 മുതൽ കളമശ്ശേരി ആർഐ സെന്ററിൽ വച്ചു നടത്തും. കേന്ദ്ര/സംസ്ഥാന/സ്വകാര്യ/സഹകരണ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ടമേ ളയിൽ അന്നേ ദിവസം പങ്കെടുക്കുന്നതിനും സ്ഥാപനത്തിലെ ഒഴിവുകൾ rickalamassery@gmail.com എന്ന ഈ മെയിലിൽ ഡിസംബർ ഏഴിനകം അറിയിക്കാം.www.apprenticeshipindia.gov.in
എന്ന അപ്പ്രെന്റിസ്ഷിപ്പ്പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് O484-2555866/9446326442/9447988871/ 9446945175 എന്നീ നമ്പറു കളി ൽ ബന്ധപ്പെടാവുന്നതാണ് .
പ്രൊജക്റ്റ് ട്രെയിനി നിയമനം
എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ -ഹെൽത്ത് കേരള പ്രോജക്റ്റിൽ ട്രെയിനി സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു. മൂന്നുവർഷ ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇമ്പ്ലിമെന്റഷനിൽ പ്രവർത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാസം പതിനായിരം രൂപ വേതനം ലഭിക്കും.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തിന് ഹാജരാക്കണം. 11.30ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വെരിഫിക്കേഷൻ നിശ്ചിത യോഗ്യത കണക്കാക്കുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കുക.
ഫോൺ : 9495981772
സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി/ഡിപ്ലോമ, പി.ജി, അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9446 614577.
അപേക്ഷ ക്ഷണിച്ചു
നാഷണൽ ആയുഷ് മിഷൻ കേരളം സ്റ്റേറ്റ് ഓഫീസിലേക്ക് വീഡിയോ എഡിറ്റർ കം ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.arogyakeralam.gov.in.
സ്റ്റാഫ് നഴ്‌സ് കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഹയർസെക്കൻഡറി സുവോളജി സ്‌കൂൾ ടീച്ചർ
കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി- ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവുണ്ട്. 50ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യം വേണം. 55200-115300 ആണ് ശമ്പള സ്‌കെയിൽ. 01.01.2023 ന് 40 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ഡെപ്യൂട്ടേഷൻ നിയമനം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ (26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് 1, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ഡിസംബർ 20നു വൈകിട്ട് അഞ്ചിനകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2720977.
സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്. അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്‌ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ. അപേക്ഷ director.siep@kerala.gov.in ലേക്കോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ തപാലിലോ അയയ്ക്കണം. അവസാന തീയതി നവംബർ 27.
ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 13 വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകളുടെയും സംസ്ഥാന പ്രോജക്ട് ഓഫീസിന്റെയും ആറ് ജില്ലാ നിർവഹണ യൂണിറ്റിന്റേയും സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നതിന് പരിചയ സമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. 27 വൈകുന്നേരം 5 മണി വരെ പ്രൊപ്പോസൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ., തിരുവനന്തപുരം, ഫോൺ: 0471 – 2348666, ഇ-മെയിൽ: keralasamakhya@gmail.com.