ഇന്നത്തെ സർക്കാർ അറിയിപ്പുകൾ

മൃഗസംരക്ഷണ വകുപ്പില്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് പശു, എരുമ എന്നിവയ്ക്ക് ഡിസംബര്‍ ഒന്നു മുതല്‍ 21 വരെ കുളമ്പുരോഗ പ്രതിരോധ യജ്ഞം നടത്തുന്നു. ഇതിലേക്ക് വാക്‌സിനേറ്റര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ നിന്നും വിരമിച്ച ലൈവ്‌സ്റ്റേക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വാക്‌സിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്റന്റുമാര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍, 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിഎച്ച്എസ്ഇ പാസായവര്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍, സാമൂഹിക സന്നദ്ധ സേന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് സഹായികളായി അപേക്ഷിക്കാം. പശുക്കളെ കൈകാര്യം ചെയ്തു മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ സഹിതം തദ്ദേശസ്വയംഭരണം സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയില്‍ ഡിസംബര്‍ 1 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361216.
ഫെസിലിറ്റേറ്റര്‍ നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യു 8 ന്
ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് പ്രവര്‍ത്തിക്കുന്ന സാമൂഹിക പഠനമുറിയില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 8 ന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.
18 നും 45 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ബി.എഡ്/ ടി.ടി.സി എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രതിമാസ വേതനം 15,000 രൂപ. ഫോണ്‍: 0480 2706100.
ഡെപ്യൂട്ടേഷൻ ഒഴിവ്
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് (26500-60500) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് I, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ ഡിസംബർ 20 നു വൈകിട്ട് അഞ്ചിനു മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010. ഫോൺ: 0471-2720977 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഹയർ സെക്കൻഡറി ബോട്ടണി ടീച്ചർ: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ബോട്ടണി തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ബോട്ടണിയിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദവും, B.ED and SET/NET/M.ED/M.PHIL/PHD തത്തുല്യവുമാണ് യോഗ്യത. ശമ്പള സ്‌കെയിൽ: 55200-115300. പ്രായപരിധി: 01.01.2023 ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ രണ്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ആരോഗ്യകേരളം: വിവിധ തസ്തികകളിൽ ഒഴിവ്
ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ ജി.ബി.വി.എം കോർഡിനേറ്റർ, ലാബ് ടെക്‌നീഷ്യർ, ജെ.എച്ച്.ഐ തുടങ്ങിയ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ രണ്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. https://forms.gle/zN7YmsgddeeQy4hR6 എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല് വിവരങ്ങൾ ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8589009377, 98467 00711.
ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്‌സ് നിയമനം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്‌ഹോക് വ്യവസ്ഥയിൽ ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്‌സ് എന്നീ തസതികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 30ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0494 2460372.
ഡോക്ടർ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഡിസംബർ ആറിന് രാവിലെ 10.30ന് അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 2851700.
ഗസ്റ്റ് അധ്യാപക നിയമനം
മഞ്ചേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കൻഡറി ഇംഗ്ലീഷ് ടീച്ചേർസ് യോഗ്യതയുളളവർക്കും, ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേർസ് തസ്തികയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഡിസംബർ ആറിന് രാവിലെ 10.30ന് സ്ഥാപനത്തിൽ വെച്ച് അഭിമുഖം നടക്കും. താത്പര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0483-2766185, 9447320560. ഇ-മെയിൽ: thsmji@gmail.com.
ഒഴിവ്
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ്റെ വിവിധ പ്രവൃത്തികൾക്കായി പ്രൊജക്റ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റൻ്റ് പ്രൊജക്റ്റ് എഞ്ചിനീയർ (ഇല്ക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഭരണവിഭാഗം ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 5ന് രാവിലെ 11ന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kscc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, ഫോൺ : 0484 4037529.
സ്റ്റാഫ് നഴ്‌സ്: ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആശാഭവനിൽ (പുരുഷ നിര) സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള ഒഴിവിൽ. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II അല്ലെങ്കിൽ സമാന സ്വഭാവമുള്ള തസ്തികകളിൽ നിന്നും 39300-83000 രൂപ ശമ്പള സ്‌കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.എസ്.സി നഴ്‌സിങ്/ നഴ്‌സിങ് കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ജനറൽ നഴ്‌സിങ്, സൈക്യാട്രിക് നഴ്‌സിങ്ങിൽ ഡിപ്ലോമ (അഭികാമ്യം) എന്നീ യോഗ്യതയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രം, അപേക്ഷകന്റെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസംബർ 15 നകം അപേക്ഷിക്കണം.
ഡോക്യുമെന്റ് ട്രാൻസ്‌ലേറ്റർ കരാർ നിയമനം
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്കൃതം ഐഛികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ ബി. വിദ്വാൻ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുള്ള മറ്റ് ഏതെങ്കിലും തത്തുല്യമായ ഡിപ്ലോമയും മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ ഏഴുതുവാനും വായിക്കുവാനും ഉള്ള കഴിവും പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുള്ള പരിജ്ഞാനവുമാണ് യോഗ്യത.നല്ല കയ്യക്ഷരവും വേണം. താത്പര്യമുള്ളവർ ഡിസംബർ ഒന്നിനു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ എം.എ.സി.ടി. കോടതിയില്‍ ഒഴിവുള്ള അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിലാസം, ജനനതിയതി, എന്റോള്‍മെന്റ് തിയതി, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ പതിച്ച ബയോഡാറ്റ, മൂന്നോ നാലോ സെഷന്‍സ് കേസുകള്‍ നടത്തിയത് സംബന്ധിച്ച രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 11ന് വൈകിട്ട് അഞ്ചിന് മുന്‍പായി കളക്ടറേറ്റില്‍ അപേക്ഷ നല്‍കണം.