സർക്കാർ അറിയിപ്പുകൾ

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ചാലക്കുടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. മാര്‍ച്ച് 31 വരെയാണു കാലാവധി. എം.ബി.ബി.എസ് അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ഡിസംബര്‍ 13 ന് വൈകീട്ട് 5 നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി, തൃശ്ശൂര്‍, 680307 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2706100.
ഗസ്റ്റ് ലക്ചര്‍ നിയമനം
തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ ഗസ്റ്റ് ലക്ചര്‍ നിയമനം നടത്തും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ഡിസംബര്‍ അഞ്ചിന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിവരങ്ങള്‍ www.iihtkannur.ac.in ഫോണ്‍ : 0497 2835390 .
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കുമ്മിള്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് ബിവോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും സര്‍വേ ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ഡി ജി ടിക്ക് കീഴിലുള്ള നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ (എന്‍ സി ഐ സി) റെലവന്റ് റെഗുലര്‍ / ആര്‍ പി എല്‍ വേരിയന്റ്‌സ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ നാലിന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0474 2914794.
മെഡിക്കൽ ഓഫീസർ ഒഴിവ്
നഗരൂർ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ അഞ്ചിനു രാവിലെ 10.30 ന് നടത്തും. ഒരു ഒഴിവാണുള്ളത്. എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ (സ്ഥിര) രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തലശ്ശേരി താലൂക്കിലെ കോങ്ങാറ്റ ചക്രപാണി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in ൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 26ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ റൂറൽ ടെക്‌നോളജി ഡവലപ്‌മെന്റ് സെന്ററിൽ ഓഫീസ് അസിസ്റ്റന്റിനെ (ക്ലാർക്ക്) നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ഡിസംബർ നാലിനകം അപേക്ഷ office@gcek.ac.in എന്ന മെയിലിലേക്ക് അയക്കണം. ഇന്റർവ്യൂ ഡിസംബർ ആറിന്. ഫോൺ: 0497 2780226.
മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ നിയമനം
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (ബോയ്‌സ്) 2023-24 അധ്യയന വർഷം ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക് മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ (ഹോസ്റ്റൽ വാർഡൻ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡിഗ്രി, ബി എഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി 22നും 41നും ഇടയിൽ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയും സഹിതം ഡിസംബർ ആറിന് രാവിലെ 11 മണിക്ക് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ ഹാജരാകണം. ഫോൺ: 0460 2996794, 9496284860.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ മുൻസിഫ് കോർട്ട് സെന്ററിൽ അഡ്വക്കറ്റ് ഫോർ ഡൂയിങ് ഗവൺമെന്റ് വർക്കിനെ നിയമിക്കുന്നതിന് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ 11ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ കലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
ആവശ്യമുണ്ട്
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ വിവിധ പ്രവൃത്തികള്‍ക്കായി പ്രൊജക്റ്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ഭരണവിഭാഗം ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 5 ന് രാവിലെ 11 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscc.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
താൽക്കാലിക നിയമനം
പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി എച്ച് എസ് എൽ സി, ഐ ടി ഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ നാലിന് രാവിലെ 10 മണിക്ക് കോളേജിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 9497763400.
സൈക്കോളജിസ്റ്റ് പാനൽ: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തലശ്ശേരി ഗവ. ബോയ്സ് ചിൽഡ്രൻസ് ഹോമിലേക്ക് സൈക്കോളജിസ്റ്റിന്റെ പാനൽ രൂപീകരിക്കുന്നതിന് എം എ/എം എസ് സി സൈക്കോളജി ബിരുദാനന്തര ബിരുദമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബയോഡാറ്റ ഡിസംബർ 11ന് വൈകിട്ട് അഞ്ച് മണിക്കകം നേരിട്ടോ സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം ബോയ്സ്, എരഞ്ഞോളിപ്പാലം, ചിറക്കര പി ഒ തലശ്ശേരി, 670104 എന്ന വിലാസത്തിലോ ഹാജരാക്കണം. ഫോൺ: 0490 2343121.