JOB

ഇന്നത്തെ കേരള സർക്കാർ അറിയിപ്പുകൾ

സിസ്റ്റം അനലിസ്റ്റ് 

സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ സിസ്റ്റം അനലിസ്റ്റിന്റെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 5ന് സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ (വിദ്യാഭവൻ, പൂജപ്പുര) വാക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് എം.സി.എ/ബി.ടെക്/എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് യോഗ്യത. പി.എച്ച്.ബി പ്രോഗ്രാമിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പൈത്തൺ പ്രോഗ്രാമിംഗ് അഭികാമ്യം. ഉദ്യോഗാർഥികൾ രാവിലെ 10ന് യോഗ്യത/പ്രവൃത്തി പരിചയ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം. വിശദവിവരങ്ങൾ www.scolekerala.org യിൽ ലഭിക്കും.

സോഫ്റ്റ്‌വെയർ അസിസ്റ്റന്റ്

എൻ.സി.ടി.ഐ.സി.എച്ച് തെയ്യം കല അക്കാദമിയിലേക്ക് സോഫ്റ്റ്‌വെയർ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ ഡിസംബർ 5നു മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0490 2990361, www.nctichkerala.orgഇമെയിൽnctichkerala@gmail.com.

പ്രൊജക്റ്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയര്‍ നിയമനം

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ വിവിധ പ്രവൃത്തികള്‍ക്കായി പ്രൊജക്റ്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ഭരണവിഭാഗം ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 5 ന് രാവിലെ 11 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscc.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ആർട്ട് ടീച്ചർ

മലപ്പുറം ജവാഹർ നവോദയ വിദ്യാലയത്തിൽ ആർട്ട് ടീച്ചറുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഡിസംബർ ആറിന് രാവിലെ 10ന് നടക്കും. 0494 2450350

വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന്  കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു.  താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2700267.

ഡ്രൈവർ

മാറാക്കര പഞ്ചായത്തിൽ ഹരിതകർമസേനയുടെ വാഹനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 5ന് 11ന്.

അധ്യാപക നിയമനം

കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.

ലാബ് ടെക്നിഷ്യൻ
ഒഴൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ അഭിമുഖം ഡിസംബർ 2ന് 2 മണിക്ക്. 9847341423.

See also  ഏറ്റവും പുതിയ സർക്കാർ അറിയിപ്പുകൾ

Related Articles

Back to top button