JOB

ഇന്നത്തെ കേരള സർക്കാർ അറിയിപ്പുകൾ

വാക് ഇന്‍ ഇന്റര്‍വ്യൂ

ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഡിസംബര്‍ 19ന് രാവിലെ 10 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
ക്ലിനക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം ഫില്‍, ആര്‍സിഐ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം.
സൈക്യാട്രിസ്റ്റ് യോഗ്യത: എംബിബിഎസ്, എംഡി അല്ലെങ്കില്‍ ഡിപിഎം അല്ലെങ്കില്‍ ഡിഎന്‍പി, സൈക്യാട്രി, ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം.
മെഡിക്കല്‍ ഓഫീസര്‍ യോഗ്യത: എംബിബിഎസ്, ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം അഭികാമ്യം. 40 വയസ്സ് പ്രായപരിധി.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി എന്നിവയുടെ അസ്സല്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233030, 04862 226929

 

പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍

ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കര്‍ഷക വികസന ഏജന്‍സി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിൽ ഒഴിവുണ്ട് .
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അക്വാകള്‍ച്ചറിലുളള ബിരുദാനന്തരബിരുദം, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് വിഷയത്തിലോ, ജന്തുശാസ്ത്രത്തിലോ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ തലത്തിലുളള അക്വാകള്‍ച്ചര്‍ മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നതാണ് യോഗ്യത. പ്രതിമാസം വേതനം 30,000 രൂപ. പ്രായപരിധി 56 വയസ്.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ, ഇമെയില്‍ വഴിയോ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജില്ലയില്‍ എവിടെയും സേവനം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരായിരിക്കും. ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233226 ,adidkfisheries@gmail.com, വിലാസം ഇടുക്കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് , ഇടുക്കി

 

അറിയിപ്പ്

വിദ്യാഭ്യാസവകുപ്പില്‍ സ്വീയിംങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നം.748/21), മ്യൂസിക് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നം.526/19), പ്രീ പ്രൈമറി ടീച്ചര്‍ (പ്രീ പ്രൈമറി സ്‌കൂള്‍) (കാറ്റഗറി നം.519/19) തസ്തികകളുടെ അഭിമുഖം യഥാക്രമം ഡിസംബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ ജില്ലാ പി എസ് ഓഫീസില്‍ നടത്തും. അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം പി എസ് സി ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0474 2743624, 2767558.

 

അറിയിപ്പ്

വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.614/2021) തസ്തികയുടെ അഭിമുഖം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ കൊല്ലം റീജിയണല്‍ പി എസ് സി ഓഫീസില്‍ നടത്തും. അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0474 2743624, 2767558.

See also  താത്കാലിക ഒഴിവ്

അറിയിപ്പ്

വിദ്യാഭ്യാസവകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (കാറ്റഗറി നം.493/2020) തസ്തികയുടെ അഭിമുഖം ഡിസംബര്‍ എട്ടിന് ആലപ്പുഴ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖസഹിതം ഓഫീസില്‍ എത്തണം. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0474 2743624, 2767558.

 

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ Establishment of a Medicinal Pant Seed  Centre cum Seed Museum at Kerala Forest Research Institute, Peechi, Thrissur Kerala’ ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഡിസംബർ 12 നു രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

 

കുക്ക് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് തസ്തികയിൽ എൽസി മുൻഗണന വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണന വിഭാഗത്തിലുമായി രണ്ട് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത – എട്ടാം ക്ലാസ് വിജയം, പാചകത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. സ്ത്രീ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി. ശ്രീചിത്ര ഹോമിലെ അന്തേവാസികൾ / മുൻ അന്തേവാസികളായിരിക്കണം. ഇവരുടെ അഭാവത്തിൽ സാധാരണ ഉദ്യോഗാർഥികളെയും പരിഗണിക്കും. പ്രായപരിധി 01/01/2021ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 16500 – 35700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 16നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. സംവരണ ഒഴിവുകളിൽ മതിയായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

 

പി.ആർ.ഡി.യിൽ ഡ്രോൺ ഓപ്പറേറ്റേഴ്‌സ് പാനൽ : ഇപ്പോൾ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ  കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/സ്റ്റാർട്ടപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-

വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ,വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

സ്ഥാപനങ്ങൾസംഘടനകൾ: ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന്  വർഷത്തെ പരിചയം. വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം അഭികാമ്യം. അപേക്ഷയോടൊപ്പം ബയോഡാറ്റയോഗ്യതപ്രവൃത്തിപരിചയംഅരമണിക്കൂർ ഷൂട്ട്ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ എന്നിവ സഹിതം അതതു ജില്ല ഇൻഫർമേഷൻ ഓഫീസുകളിൽ  നേരിട്ടോതപാൽ മാർഗമോ സമർപ്പിക്കാം.  സ്പെസിഫിക്കേഷൻഅപേക്ഷ നൽകേണ്ട അവസാന തിയതിമറ്റ് വിശദാംശങ്ങൾ  ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നിന്നും prd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

See also  സർക്കാർ നിയമനങ്ങൾ

 

പ്രൈമറി അധ്യാപക ഒഴിവ്

തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സിയും , ഡി.എഡ് അല്ലെങ്കിൽ റ്റി.റ്റി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

 

ഗണിത അധ്യാപക ഒഴിവ്

തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത ഗണിത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്.        ഗണിത വിഷയത്തിൽ ബിരുദം, ഗണിത വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

 

ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഒഴിവുകൾ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിന് ഡിസംബർ 19 നു രാവിലെ 10 മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 0486 2233030, 0486 2226929 എന്നീ നമ്പറുകളിൽ ലഭിക്കും.

 

കായിക പരിശീലകരുടെ ഒഴിവ്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, സൈക്ലിങ് കായിക പരിശീലകരുടെ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ  ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി ഡിസംബർ ഏഴിനു രാവിലെ പത്തിനു കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം.

 

പാരാവൈറ്റ്, ഡ്രൈവർ കം അറ്റെൻഡന്റ്

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ്, ഡ്രൈവർ കം അറ്റെൻഡന്റ്  എന്നീ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം. പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 10.30 മുതലും, ഡ്രൈവർ കം  അറ്റെൻഡന്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 11.30 മുതലും നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്.

Related Articles

Back to top button