ഇന്നത്തെ കേരള സർക്കാർ അറിയിപ്പുകൾ

ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത- ആര്‍ക്കിടെക്ചറില്‍ ഒന്നാം ക്ലാസ് ബിരുദം. എം ആര്‍ക്ക്, അധ്യാപനപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. എ ഐ സി റ്റി ഇ പ്രകാരമുളള യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ 04734231776.
ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍
കൊട്ടിയം അസ്സീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികളിലെ താത്കാലിക ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. യോഗ്യത : എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എസ് സി സൈക്കോളജി. പ്രായപരിധി 23-35. അപേക്ഷയും ബയോഡേറ്റയും സുപ്പീരിയര്‍ ജനറല്‍ (എന്‍ ജി ഒ ) എഫ് ഐ എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ ഡിസംബര്‍ 18 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ -0474 2536246.
റേഷന്‍കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു
കൊല്ലം താലൂക്കില്‍ കോര്‍പ്പറേഷനിലെ 47-ാം വാര്‍ഡിലെ (പള്ളിത്തോട്ടം) ആണ്ടാമുക്കം 1207035 നമ്പര്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായിനിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
2024 ജനുവരി ഒന്ന് വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകവറിന് പുറത്ത് FPS (റേഷന്‍കട) നം. 1207035, താലൂക്ക് : കൊല്ലം, പരസ്യനമ്പര്‍ 31/2022 രേഖപ്പെടുത്തണം. ഫോണ്‍: 0474 2794818.
ഫാർമസിസ്റ്റ് ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 15 നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രീഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ (സയൻസ് സ്ട്രീമിൽ പാസായവരും ഫാർമസി ഡിപ്ലോമ/ തത്തുല്യമുള്ളവരും സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2386000.
കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി/ അക്കാദമിക് അസിസ്റ്റന്റ്
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്‌മെന്റ്(റിസർച്ച് മെത്തഡോളജി/ മാനേജീരിയൽ എക്കണോമിക്സ്/ ബിസിനസ്സ് ലോ), അക്കാദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്സ് ആന്റ് അക്കൗണ്ടൻസി എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിവരങ്ങളും കിറ്റ്സിന്റെ വെബ്സൈറ്റിൽ ( www.kittsedu.org) ലഭിക്കും. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിൽ ഡിസംബർ എട്ടിനു മുമ്പായി അയയ്ക്കണം.
ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ്സ് (വകുപ്പിന്റെ പരിശീലന പദ്ധതി) ആയി നിയമിക്കപ്പെടുന്നതിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : ബിരുദവും ആറു മാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടർ കോഴ്സ്. പ്രായപരിധി: 21 -35 വയസ്. ക്ലറിക്കൽ അസിസ്റ്റന്റ്സ്മാരായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്മെന്റ് കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23.
ഗ്രാജുവേറ്റ് ഇന്റേൺ നിയമനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തകയിൽ നിയമനം നടത്തുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്. https://forms.gle/s5NuZT2yE6RPjqj1A എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. താത്പര്യമുള്ളവർ ഡിസംബർ ഒമ്പതിന് രാവിലെ 10.30ന് തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 8089462904, 9072370755.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ ഈ ട്രേഡിലെ NTCയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ NACയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ ആറിനു നടത്തും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവ്
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരും ഡിസംബർ ഏഴിന് വൈകിട്ട് 5 നകം thrithalacollege@gmail.com ലോ കോളേജ് ഓഫീസിലോ ലഭ്യമാക്കണം. ഫോൺ: 9567176945.