JOB

കേരള സർക്കാർ പുതുതായി റിപ്പോർട്ട് ചെയ്ത താത്‌കാലിക ഒഴിവുകൾ

നഴ്‌സിങ് ട്യൂട്ടര്‍

ഇടുക്കി സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലേക്ക് രണ്ട് നഴ്‌സിങ് ട്യൂട്ടര്‍മാരെ ഒരു വര്‍ഷകാലത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി നഴ്‌സിങ്, കേരള നഴ്‌സസ് അല്ലെങ്കില്‍ മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയുടെ അസ്സല്‍ രേഖകളും പകര്‍പ്പുകളും (2 സെറ്റ്) , പ്രവര്‍ത്തി പരിചയം ഉണ്ടെങ്കില്‍ ആയതിന്റെ അസ്സല്‍ രേഖകളും ഹാജരാക്കണം. പ്രായപരിധി – 40 വയസ്സ്. ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് നഴ്‌സിങ് കോളേജ് ഇടുക്കി പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

 

പട്ടികജാതി / വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം രണ്ടു സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി ഡിസംബർ 15നു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവു സംബന്ധമായ വിശദവിവരങ്ങൾക്ക് “National Career Service Centre for SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 13നു വൈകിട്ട് അഞ്ചിനു മുൻപായി https://forms.gle/wYnLzNhxouuxUw6Q8 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണംരജിസ്റ്റർ ചെയ്ത് ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യതജാതിവയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 15നു രാവിലെ പത്തിനു തൊഴിൽ സേവന കേന്ദ്രത്തിലെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2332113.

 

ഫെസിലിറ്റേറ്റർ നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ 8ന്

കോടശ്ശേരി പഞ്ചായത്തിലെ മാരാംകോടുള്ള സാമൂഹ്യ പഠനംമുറി ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാരടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 18നും 45 നും ഇടയിൽ പ്രായമുള്ള ബി.എഡ്/ ടി.ടി.സി യോഗ്യതയുള്ള പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, പി.ജി യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രസ്തുത സങ്കേതത്തിനുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രതിമാസ ഹോണറേറിയം 15000 രൂപ. ബയോഡാറ്റ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ എട്ടിന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലുള്ള പട്ടികവർഗ വികസന ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0480 2706100.

 

ലാബ് ടെക്‌നീഷ്യന്‍

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഡിസംബര്‍ 12ന് രാവിലെ 10 മണിക്ക് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് ഡി.എം.എല്‍.റ്റി / ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2223594.

See also  സർക്കാർ തലത്തിൽ സംസ്ഥാനത്ത ഇന്ന് റിപ്പോർട്ട് ചെയ്ത യിവുകൾ

 

ഡെപ്യൂട്ടേഷൻ

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. www.kelsa.nic.in.

 

പ്രൈമറി അധ്യാപക ഒഴിവ്: അംഗപരിമിതർക്ക് അപേക്ഷിക്കാം

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി –1, കേൾവിക്കുറവ് –1 )സംവരണം ചെയ്ത അധ്യാപക തസ്തികയിൽ രണ്ട് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സിറ്റി.റ്റി.സി അല്ലെങ്കിൽ ഡി.എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതാ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. വയസ്സ് : 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 11 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

 

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സബ് എഞ്ചിനീയർ (സിവിൽ)അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികകളിൽ ഒരു വർഷ കാലയളവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി സംസ്ഥാന സർക്കാർ/ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ/ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു വരുന്ന നിർദ്ദിഷ്ട യോഗ്യതയുംപ്രവൃത്തി പരിചയവുംസമാന ശമ്പള സ്‌കെയിലും ഉള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് https://www.kstmuseum.com/. അവസാന തീയതി ജനുവരി 15.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഇടുക്കി കഞ്ഞിക്കുഴി സര്‍ക്കാര്‍ ഐടിഐയില്‍ എസിഡി കം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.  എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്നു വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടാതെ പ്ലസ് 2 തലത്തിലോ ശേഷമോ ഇംഗ്ലീഷ്, കമ്യൂണിക്കേഷന്‍ സ്‌കില്‍സ് ആന്‍ഡ് ബേസിക് കമ്പ്യൂട്ടര്‍ പഠിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 06 ന്  രാവിലെ 11 മണിക്ക് കഞ്ഞിക്കുഴി സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 291938, 9495373365.

 

തയ്യല്‍ ടീച്ചര്‍  

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (എച്ച്.എസ്) (കാറ്റഗറി നം 748/21) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്  എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച്, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത സമയത്തും തീയതിയിലും  ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം.

See also  സർക്കാർ നിയമനങ്ങൾ

 

ഇ-ഹെൽത്ത് പ്രൊജക്ടില് ഒഴിവ്

ഇ-ഹെൽത്ത് കേരള പ്രൊജക്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ‘ട്രെയിനി സ്റ്റാഫ്’ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഹാർഡ്വെയർ ആന്റ് നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ എട്ടിന് മുമ്പായി ehealthmlp@gmail.com എന്ന ഇ-മെയിൽ വിലാസത്തില് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9745799946.

Related Articles

Back to top button