Local

പന്തം കൊളുത്തി പ്രതിഷേധിച്ചു

അരീക്കോട്: ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എഎപി ഏറനാട് മണ്ഡലം പന്തം കൊളുത്തി പ്രകടനം നടത്തി. എഎപി ജില്ലാ സെക്രെട്ടറി മുല്ലവീട്ടിൽ ഷബീർ അലി ജാഥ ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം പ്രസിഡന്റ് റിഷാദ് പൂവത്തിക്കൽ, ജില്ലാ കമ്മറ്റി അംഗം കെ.ടി മാനു തുടങ്ങിയവർ സംസാരിച്ചു. ആം ആദ്മി പാർട്ടി അരീക്കോട് പഞ്ചായത്ത് പ്രസിലൻ്റ് പികെ സഫീർ, ഇ.കെ അബ്ദുറഹിമാൻ മൈത്ര, ഷമിറലി പാറക്കൽ എന്നിവർ നേതൃത്വം നൽകി.

See also  കീഴുപറമ്പ് GVHSS-ൽ SSLC രാത്രികാല പഠന ക്യാമ്പ് ആരംഭിച്ചു

Related Articles

Back to top button