Local

കുനിയിൽ ജി എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു

കുനിയിൽ: ജി എം എൽ പി സ്കൂൾ കുനിയിൽ (ആലുംകണ്ടി) വാർഷികാഘോഷവും പ്രധാനധ്യാപിക രമണി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ മുഖ്യാതിഥിയായി. പി ടി എ പ്രസിഡൻറ് സി.കെ മുനീർ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്‌ല മുനീർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക രമണി ടീച്ചറെയും എഇഒ മൂസക്കുട്ടി സാറിനും എൽഎസ്എസ് ജേതാക്കളായ 14 പേരെയും വിവിധ ഉപജില്ല കലോത്സവ ജേതാക്കളെയും പിടിഎ ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് മെമ്പർ രത്‌നകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറബാനു, പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ലിമെൻ്റ് ഓഫീസർ അബ്ദുന്നാസർ മാഷ്, എസ് എം സി ചെയർമാൻ മുസാഫിർ, എം ടി എ പ്രസിഡൻ്റ് ഗിരിജ, ക്ലബ് പ്രതിനിധികളായ അരുൺ സായി, ഗോഗുൽ ദാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിരമിക്കുന്ന എഇഒ മൂസക്കുട്ടി സർ, പ്രധാന അധ്യാപിക രമണി ടീച്ചർ എന്നിവർ മറുപടി പ്രസംഗവും ആസാദ് മാസ്റ്റർ റിപ്പോർട്ട് അവതരണവും നടത്തിയ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി സുൽഫീക്കർ മാഷ് നന്ദി പറഞ്ഞു.

See also  താമരശ്ശേരി തച്ചംപൊയിലിൽ വാഹന അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

Related Articles

Back to top button