National

തുറമുഖങ്ങളും വിമാനത്താവളങ്ങളും മാത്രമല്ല, എന്തും അദാനിക്ക് തീറെഴുതാനാണ് മോദിയുടെ നീക്കം: രാഹുൽ ഗാന്ധി

അദാനിക്ക് വേണ്ടതെല്ലാം നൽകാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി. ഒന്നിച്ച് നിന്നാൽ രക്ഷയെന്ന മോദിയുടെ പരാമർശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കും മുൻപ് മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിമർശം.

ഏക് ഹെ തോ സേഫ് ഹെ എന്ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ പ്രസംഗം. ഹിന്ദു ഐക്യത്തെക്കുറിച്ച് ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരുന്ന പ്രസംഗങ്ങളുടെ തുടർച്ചയായിരുന്നു അത്. ഒന്നിച്ച് നിന്നാൽ രക്ഷയെന്ന് മോദി പറയുന്നത് അദാനിയെക്കുറിച്ചാണ്. ഒപ്പം സേഫ് ലോക്കറിൽ നിന്ന് ധാരാവിയുടെ മാപ്പും പുറത്തെടുത്തു.

ധാരാവി പുനർവികസന പദ്ധതിയിലൂടെ ധാരാവിയിലെ ഭൂമി കൂടി അദാനിക്ക് തീറെഴുതാനുളള ശ്രമമാണ്. രാജ്യത്ത് തുറമുഖങ്ങളും വിമാനത്താവളങ്ങളും എന്നുവേണ്ട എന്തും അദാനിക്ക് നൽകാൻ മോദി ഒരുക്കമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി

The post തുറമുഖങ്ങളും വിമാനത്താവളങ്ങളും മാത്രമല്ല, എന്തും അദാനിക്ക് തീറെഴുതാനാണ് മോദിയുടെ നീക്കം: രാഹുൽ ഗാന്ധി appeared first on Metro Journal Online.

See also  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും; ഡിഎംകെ സർക്കാർ അത് യാഥാർഥ്യമാക്കുമെന്ന് തമിഴ്‌നാട് മന്ത്രി

Related Articles

Back to top button