Sports

പൊരുതാതെ രോഹിതും കോഹ്ലിയും ഗില്ലും; ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ്. 34 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ യശസ്വി ജയ്‌സ്വാളും റിഷഭ് പന്തിന്റെയും കൂട്ടുകെട്ടാണ് കൂടുതൽ പരുക്കുകൾ കൂടാതെ മുന്നോട്ട് നയിക്കുന്നത്

ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 14ൽ നിൽക്കെ ആറ് റൺസെടുത്ത രോഹിത് ശർമ പുറത്തായി. പിന്നാലെ എത്തിയ ഗിൽ പൂജ്യത്തിനും വിരാട് കോഹ്ലി 6 റൺസിനും വീണതോടെ ഇന്ത്യ 3ന് 34 എന്ന നിലയിലായി. തുടർന്ന് പന്തും ജയ്‌സ്വാളും ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയാണ്

ജയ്‌സ്വാൾ 37 റൺസുമായും പന്ത് 33 റൺസുമായും ക്രീസിലുണ്ട്. പുതുമുഖ താരമായ ഹസൻ മഹ്മൂദാണ് ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുകളും നേടിയത്.

The post പൊരുതാതെ രോഹിതും കോഹ്ലിയും ഗില്ലും; ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം appeared first on Metro Journal Online.

See also  82 പന്തില്‍ 122; സെലക്ടര്‍മാരുടെ ശ്രദ്ധ തിരിച്ച് കരുണ്‍ നായറിന്റെ കൂറ്റന്‍ ഇന്നിംഗ്‌സ്

Related Articles

Back to top button