Kerala
19കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിൻ റെജി മാത്യുവിനെ കോടതി ശിക്ഷിച്ചത്. പ്രതിയെ കുറ്റക്കാരനായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു
2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചായിരുന്നു കൊലപാതകം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് സംഭവം. റോഡിൽ തടഞ്ഞുനിർത്തിയ ശേഷം കവിതയെ കുത്തുകയും തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു
നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേദിവസം പെൺകുട്ടി മരിച്ചു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം നിർണായകമായിരുന്നു.



