Local

957 വനിതകൾക്ക് വാഴ കന്ന് വിതരണം ചെയ്തു

കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2023-2024 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വനിതകൾക്ക് വാഴ കന്ന് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാൻ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫൗസിയ പനോളി( ക്ഷേമകാര സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ), കൃഷി ഓഫീസർ ലിനി ജി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി രാമചന്ദ്രൻ, ഷൈനി രാജൻ, കൃഷി അസിസ്റ്റന്റ് മാർ ഗുണഭോക്താക്കൾ, എന്നിവർ സംബന്ധിച്ചു. 7 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 957 കുടുംബിനികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
See also  കൃഷി ഓഫീസറെ ആദരിച്ചു

Related Articles

Back to top button