Kerala
6000 രൂപ കൈക്കൂലി; ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ

തലശ്ശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ ലൈസൻസിനായി ഓൺലൈനായി നൽകിയ അപേക്ഷയിൽ ഫയൽ വേഗത്തിൽ നീക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു
വിജിലൻസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം കൈമാറുകയായിരുന്നു. ട്രെയിൻ യാത്ര കഴിഞ്ഞ് വരികയായിരുന്ന ഉദ്യോഗസ്ഥക്ക് റെയിൽവേ സ്‌റ്റേഷനിൽ തുക കൈമാറുകയും പിന്നാലെ വിജിലൻസ് പിടികൂടുകയുമായിരുന്നു.



