Kerala

സ്പീക്കറുടെ ഗൂഢാലോചന അന്വേഷിക്കണം; എഎൻ ഷംസീറിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സ്പീക്കർ എഎൻ ഷംസീറിനെതിരെ പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. 

എഎൻ ഷംസീറിന്റെ ഫോൺ പരിശോധിക്കണമെന്നും പരാതിയിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്. അതിനിടെ സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്ന് കെ എസ് യു ആരോപിച്ചു. 

മന്ത്രി നിന്നതിന്റെ വലതുഭാഗത്തേക്ക് കരിങ്കൊടിയുമായി വന്ന കെ എസ് യുക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾ മന്ത്രിയുടെ സമീപത്ത് എത്തിയിട്ടില്ലെന്നാണ് കെ എസ് യു പറയുന്നത്.
 

See also  സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരും: വിഡി സതീശൻ

Related Articles

Back to top button