National

ബത്തക്ക കൃഷിയിൽ ഊർങ്ങാട്ടിരി സ്വദേശി മജീദിന് നൂറുമേനി

അരീക്കോട്: ഊർങ്ങാട്ടിരിയിൽ തണ്ണിമത്തൻ കൃഷി വിളവെടുപ്പ് നടത്തി. കുരിക്കിലമ്പാട് കർഷകൻ മജീദിന്റെ കൃഷിയിടത്തിലാണ് തണ്ണിമത്തൻ (ബത്തക്ക) വിളഞ്ഞത്. സാധാരണ നിലയിൽ നമ്മുടെ നാട്ടിൽ തണ്ണിമത്തൻ കൃഷി ചെയ്യാറില്ലെങ്കിലും കൃഷി ഓഫീസറുടെ ആവശ്യപ്രകാരം ഒരു പരീക്ഷണം എന്ന നിലയിലാണ് ബത്തക്ക കൃഷിയിറക്കിയത്. മികച്ച വിളവ് ലഭിച്ചതോടെ അടുത്തവർഷം കൂടുതൽ സ്ഥലം പാട്ടത്തിനടുത്ത് കൃഷി ഇറക്കുമെന്ന് കർഷകൻ മജീദ് പറയുന്നു. വിളവെടുപ്പ് ചടങ്ങിൽ ഊർങ്ങാട്ടിരി കൃഷിഭവൻ ഓഫീസർ സി.ടി നിഷാദ്, അസിസ്റ്റൻറ് ഓഫീസർ കൃഷ്ണചന്ദ്രൻ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വിളവെടുപ്പിലൂടെ ലഭിച്ച ബത്തക്ക കിലോക്ക് ₹30 നിരക്കിൽ വിൽപ്പനയും തുടങ്ങിയിട്ടുണ്ട്.

See also  അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ

Related Articles

Back to top button