Kerala

യുദ്ധഭീതിയിൽ റെക്കോർഡ് വർധനവുമായി സ്വർണം; പവന് ഇന്ന് ഉയർന്നത് 5240 രൂപ

പശ്ചിമേഷ്യയിൽ യുദ്ധ ഭീതി തുടരുന്നതിനിടെ സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് കുതിപ്പ്. പവന് ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 5240 രൂപയാണ് വർധിച്ചത്. രാവിലെ പവന് 2320 രൂപ ഉയർന്ന് പവന് 1,20,800 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം പവന് 2920 രൂപ കൂടി വർധിച്ചു. ഇതോടെ പവന്റെ വില 1,23,720 രൂപയിലെത്തി.

ഗ്രാമിന് ഉച്ച കഴിഞ്ഞ് 365 രൂപ വർധിച്ച് 15,465 രൂപയായി. വർധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ സംഘങ്ങളാണ് വില വർധനവിന് കാരണം. യുഎസ് ഡോളർ ശക്തിപ്പെട്ടതും വിലയിൽ സമ്മർദം ചെലുത്തുന്നുണ്ട്. 

18 കാരറ്റ് സ്വർണം ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം രൂപ കടന്നു. ഗ്രാമിന് 12,705 രൂപയും പവന് 1,01,640 രൂപയുമാണ് വില.
 

See also  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button