Kerala

യുഡിഎഫ് 100ലധികം സീറ്റ് നേടി അധികാരത്തിലെത്തും; എംപിമാർ മത്സരിക്കുന്നതിൽ തീരുമാനമായില്ലെന്ന് വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക. നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. എം പിമാർ മത്സരിക്കുന്നതിൽ തീരുമാനം ആയില്ലെന്നും വേണുഗോപാൽ പറഞ്ഞു

പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായി. വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. പ്രതീക്ഷ മാത്രമല്ല അത് യാഥാർഥ്യമാണ്. കേരളത്തിൽ നൂറിലധികം സീറ്റുകൾ നേടി വിജയിക്കേണ്ട രാഷ്ട്രീയകാലവസ്ഥയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഉണ്ടാകും. 

പുതുയുഗ യാത്ര ജനങ്ങൾക്കിടയിലെ പ്രതീക്ഷയെ ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. സർക്കാരിനെതിരായ ജനവികാരത്തെ സ്വരൂപിക്കാൻ ഒരു ഉപാധിയായി പുതുയുഗ യാത്ര മാറിയെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

See also  എല്ലാ സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാൻ സർക്കാർ

Related Articles

Back to top button