Kerala
പി കെ ശശി ഒറ്റപ്പാലത്ത് സ്ഥാനാർഥിയാകും; നാളെ മണ്ഡലത്തിൽ റോഡ് ഷോ

നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ശശിക്കായി മണ്ഡലത്തിൽ മുതിർന്ന നേതാക്കളുടെ യോഗം ചേരുകയാണ്. ഇന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് തീരുമാനം. നാളെ മണ്ഡലത്തിൽ റോഡ് ഷോ നടത്തും. നേരത്തെ ശശിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തുവന്നിരുന്നു
എന്നാൽ ഈ പ്രതിഷേധം തള്ളിയാണ് പി കെ ശശിയെ തന്നെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം. ശശിയെ നേരത്തെ സിപിഎം പുറത്താക്കിയിരുന്നു. പിന്നാലെയാണ് ശശി യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്
അതേസമയം കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ബെന്നി ബെഹന്നാന് നൽകും. സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനവും വൈകിട്ടോടെ ഉണ്ടാകും



