Kerala

സ്‌കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളേര് പേടിച്ചുപോകില്ലേ; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് അഘോരി സ്വാമിമാർ എത്തിയതിൽ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. സ്വാമിമാരെ കണ്ടാൽ സ്‌കൂൾ കുട്ടികൾ പേടിക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലാണേൽ 23 സ്‌കൂളുകളുണ്ട്. സ്‌കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളേര് പേടിച്ചുപോകില്ല

അവർക്ക് അവരുടേതായ അംഗീകാരവും വിശ്വാസവും ഉള്ളവരാണ്. എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ. ബിജെപി സ്ഥാനാർഥി എന്തൊക്കെയാണ് കാണിക്കുന്നത്. കേരളത്തിന്റെ സാഹചര്യം അനുസരിച്ചല്ലേ കാര്യങ്ങൾ ചെയ്യേണ്ടത്. 

ഹിന്ദുക്കൾക്കെതിരെയാണെന്ന് പറയാനാകുമോ. ഇതൊരു പ്രത്യേക വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യമല്ലേ. അത് യുപിയിലൊക്കെയാണ് കൂടുതലുള്ളതെന്ന് തോന്നുന്നു. ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു
 

See also  കുറച്ചു വാനരന്മാർ ആരോപണവുമായി ഇറങ്ങി; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ: സുരേഷ് ഗോപി

Related Articles

Back to top button