Kerala

പീഡാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന

തിരുവനന്തപുരം: ക്രിസ്തുവിൻ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും നടക്കും.

പാളയത്ത് സംയുക്ത കുരിശിന്‍റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയും തോമസ് ജെ നെറ്റോയും തോമസ് തറയിലും പങ്കെടുക്കും. സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും.

ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഖ വെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

See also  എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രണ്ട് അഭിപ്രായം; സത്യാവസ്ഥ അറിയണമെന്ന് എംവി ജയരാജൻ

Related Articles

Back to top button