Kerala

പാലക്കാട് പണം വിതരണം ചെയ്തിട്ടില്ല; ആ അമ്മയുടെ കൈയിലിരുന്നത് പെൻഷൻ പണമാണെന്ന് ബിജെപി

തിരുവനന്തപുരം: പാലക്കാട് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്ത്. ബിജെപിക്കെതിരേ കുപ്രചാരണങ്ങൾ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. രാവിലെ മദ്യം നൽകിയെന്ന് വി.ശിവൻകുട്ടി ആരോപണം ഉന്നയിച്ചു. ഇപ്പോൾ ഇതാ പണം നൽകിയെന്നായി.

പരാജയഭീതിയിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും എസ്. സുരേഷ് പറഞ്ഞു. ആരോപണങ്ങളെ തള്ളിക്കളയുന്നു. സംഭവത്തിന്‍റെ വിശദീകരണം പണം കൈപ്പറ്റിയ വയസായ സ്ത്രീ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പെൻഷൻ കിട്ടിയ പണമാണ് സ്ത്രീയുടെ കയ്യിലിരുന്നത്. എല്ലാമാസവും 5000 രൂപ മരുന്ന് വാങ്ങാൻ ആവശ്യമുണ്ട്. ശോഭ സുരേന്ദ്രന്‍റെ ആളുകൾ വന്നപ്പോൾ പൈസ ചോദിച്ചു. പക്ഷേ തന്നില്ലെന്നും ആ അമ്മ പറഞ്ഞു. മുതിർന്ന സ്ത്രീയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും സുരേഷ് പറഞ്ഞു.

See also  100 മുസ്ലിം പള്ളിയുണ്ടെന്ന് കരുതി പുതിയതിന് അനുമതി നിഷേധിക്കുന്നതെങ്ങനെ; ഹൈക്കോടതിയോട് സുപ്രീം കോടതി

Related Articles

Back to top button