Local

അരീക്കോട് ആരോഗ്യ കൂട്ടായ്മ ഒൻപതാം വാർഷികം; മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു

അരീക്കോട്: അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് 4മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരോഗ്യ കൂട്ടായ്മയുടെ 250ൽ പരം അംഗങ്ങൾ പങ്കെടുത്ത വർണ്ണ ശബളമായ മാർച്ച്‌ പാസ്റ്റ് അരങ്ങേറി. ഇന്റർ നാഷണൽ വെറ്ററൻ അത്ലറ്റ് എ ഒ ഉണ്ണികൃഷ്ണൻ മാർച്ച്‌ പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. ആരോഗ്യ കൂട്ടായ്മ ട്രൈനർ ചീമാടൻ ജാഫർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ എൻ വി സക്കറിയ്യ, കഞ്ഞിരാല അബ്ദുൽ കരീം, എൻ അബ്ദുള്ള മാസ്റ്റർ, നാലകത്ത് അബ്ദുൽ സലാം, ഡോ. പി കെ ലുക്മാൻ, കാഞ്ഞിരാല നസറുള്ള, കടൂരൻ കുഞ്ഞാപ്പു തുടങ്ങിയവർ പ്രസംഗിച്ചു. സി. സുഹുദ് മാസ്റ്റർ സ്വാഗതവും ചീമാടൻ യൂസുഫ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വാശിയേറിയ സ്പോർട്സ് മത്സരങ്ങളിൽ 250ൽ പരം അംഗങ്ങൾ പങ്കെടുത്തു. ആഘോഷ പരിപാടിയിൽ അടുത്ത ഞായറാഴ്ച അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയുമായി ചേർന്ന് അരീക്കോട് സ്റ്റേഡിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രശസ്ത നഫ്റോളജിസ്റ്റ് ഡോ. സഞ്ജു രാജപ്പന്റെ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും.

See also  ഈദ് സപ്ലിമെൻറ് പ്രകാശനം ചെയ്തു

Related Articles

Back to top button