Kerala
ഹൈക്കോടതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ അറസ്റ്റിൽ

ഹൈക്കോടതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന കേസിൽ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം
കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ കണ്ട് സംസാരിക്കണമെന്ന് പറഞ്ഞാണ് ഇവർ ഹൈക്കോടതിയിലെത്തിയത്. ബഹളമുണ്ടാക്കിയതോടെ ഇവരെ പോലീസ് തടഞ്ഞ് വെച്ച് സ്‌റ്റേഷനിൽ വിവരം അറിയിച്ചു.
വനിതാ പോലീസ് എത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടു
The post ഹൈക്കോടതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ അറസ്റ്റിൽ appeared first on Metro Journal Online.