പണം ചോദിച്ച് ഉപദ്രവം; 10ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു: പരാതിയുമായി ഭാര്യാപിതാവ്

ലക്‌നൗ: പത്താം നിലയിൽ നിന്ന് മകളെ മരുമകൻ തള്ളിയിട്ട് കൊന്നുവെന്ന പരാതിയുമായി ഭാര്യാപിതാവ്. ഫ്ലാറ്റിന്റെ വായ്പ തിരിച്ചടക്കാനായി മരുമകന്‍ മകളോട് പണം നിരന്തരം ആവശ്യപെട്ടിരുന്നുവെന്നും ഇത് നൽകാതിനെ തുടർന്ന് തന്റെ മകളെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്നും ആണ് പരാതി. റിട്ടയേർഡ് അഡിഷണൽ ജില്ലാ ജഡ്ജിയാണ് തന്റെ മകളെ മരുമകൻ കൊന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലക്‌നോവിലെ ആരവല്ലി എൻക്ലേവിലാണ് പ്രീതി ദിവേദി എന്ന നാല്പതുകാരി കൊല്ലപ്പെട്ടതായി പരാതി. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പമാണ് ഇവിടെ ഇവർ ജീവിച്ചിരുന്നത്. ഭർത്താവായിരുന്ന ശാരദാ പ്രസാദ് നിരന്തരം മകളെ ഫ്ലാറ്റിൻ്റെ വായ്പ അടയ്ക്കാനായി പണം ചോദിച്ച് ഉപദ്രവിക്കുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നു. ഭീഷണിയെ തുടർന്ന് 10,000 രൂപ എല്ലാ മാസവും മരുമകന് അയച്ചിരുന്നു എന്നും ഭാര്യാപിതാവ് വെളിപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളു.
The post പണം ചോദിച്ച് ഉപദ്രവം; 10ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു: പരാതിയുമായി ഭാര്യാപിതാവ് appeared first on Metro Journal Online.