Local
പൂർവഅധ്യാപക-വിദ്യാർഥി സംഗമം നാളെ

അരീക്കോട് : മൈത്ര ഗവ. യു.പി. സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പൂർവഅധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ മൈത്ര സ്കൂളിൽ നടക്കും.
പി.വി. അൻവർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഊർങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ സി. ജിഷ അധ്യക്ഷത വഹിക്കും. വാർഷികത്തിന്റെ ഭാഗമായി പെൻഷനേഴ്സ് ആൻഡ് എംപ്ലോയീസ് സംഗമം, വ്യാപാരി വ്യവസായി സംഗമം, കർഷകസംഗമം, പൂർവഅധ്യാപകരെ ആദരിക്കൽ, പ്രതിഭകളെ ആദരിക്കൽ, പൂർവവിദ്യാർഥികളുടെ കലാപരിപാടികൾ തുടങ്ങിയവയുണ്ടാകും.