Local

മുജാഹിദ് സംസ്ഥാന സമ്മേളനം: മാനവിക സന്ദേശയാത്ര അരീക്കോട് മണ്ഡലത്തിൽ പ്രയാണമാരംഭിച്ചു

അരീക്കോട് : ‘വിശ്വ മാനവികതക്ക് വേദ വെളിച്ചം’  എന്ന സന്ദേശത്തിൽ ജനുവി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കഴിഞ്ഞ 5ന് ആരംഭിച്ച ജില്ലാ മാനവിക സന്ദേശയാത്രക്ക് അരീക്കോട് മണ്ഡലത്തിൽ തുടക്കം കുറിച്ചു. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ സി വാസുദേവനിൽ നിന്നും പതാക ഏറ്റ് വാങ്ങി കൊണ്ട് മണ്ഡലം കോ-ഓർഡിനേറ്റർ മുജീബ് കല്ലരട്ടിക്കലിനു പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. ജാഥാ ക്യാപ്റ്റൻ കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ വി.ടി ഹംസ, ശാക്കിർ ബാബു കുനിയിൽ, കെ.എം ഹുസൈൻ, അലി അക്ബർ സുല്ലമി, എ.പി അലി കുട്ടി, എൻ ഹബീബ്, മുജീബ് ചെങ്ങര, കെ അബൂബക്കർ സിദ്ധീഖ്, സി മുനീർ എന്നിവർ പ്രസംഗിച്ചു.

യാത്ര ഇരുപത്തിയാറ് ദിവസം പിന്നിട്ടപ്പോൾ എടക്കര, നിലമ്പൂർ, വണ്ടൂർ, എടവണ്ണ, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, മലപ്പുറം, വാഴക്കാട്, കീഴുപറമ്പ് മണ്ഡലങ്ങളിൽ പര്യാടനം പൂർത്തിയാക്കി ജനുവരി 1 ഇരുപത്തി ഏഴാം ദിവസം ഉച്ചക് 3.30ന് ചെങ്ങര സൗഹൃദ മുറ്റത്തേടെ ആരംഭിച്ച് കുനിത്തിലകടവ് വൈകിട്ട് 8.30 ന് സമാപ്പിക്കും.

See also  അരീക്കോട് ജെ.സി.ഐ: പുതിയ പ്രസിഡണ്ട് ചുമതലയേറ്റു

Related Articles

Back to top button