Local

സേവ് താലൂക്ക് ആശുപത്രി ഫോറം പ്രതിനിധികൾ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചു

അരീക്കോട്: സേവ് താലൂക്ക് ആശുപത്രി ഫോറം പ്രതിനിധികൾ ഇന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചു. ഒരു മണിക്കൂർ നീണ്ട സൗഹൃദ സന്ദർശനത്തിൽ ആശുപത്രിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ചർച്ചയായി. ചില സന്തോഷകരമായ വാർത്തകളും പുറത്തുവന്നു.

ആരോഗ്യ വകുപ്പ് നിയമിച്ച ആറ് ഡോക്ടർമാരും പൂർണ്ണമായി ചുമതലയേറ്റതിനു ശേഷം ഒരു മാസത്തിനകം കാഷ്വാലിറ്റി, 24 മണിക്കൂർ OP ചികിത്സ എന്നീ സംവിധാനങ്ങൾ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രവർത്തനമാരംഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പണി പൊതുമരാമത്ത് വകുപ്പ് ഉടൻ ആരംഭിക്കും. പുതിയ കെട്ടിടം പണി പൂർത്തിയാകുന്നതോടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും, സേവനങ്ങളും, കിടത്തി ചികിത്സയും ആശുപത്രിയിൽ ലഭ്യമാകും.

സേവ് താലൂക്ക് ആശുപത്രി ഫോറത്തിന്റെയും പൊതു ജനങ്ങളുടെയും സഹകരണവും എപ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സമീപ ഭാവിയിൽ കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ ആശുപത്രിയായി മാറാൻ വേണ്ട എല്ലാ സഹകരണങ്ങളും, പിന്തുണയും ഒപ്പം നിതാന്ത ജാഗ്രതയും നമ്മുടെ ഭാഗത്തു നിന്നുണ്ടാവണം. നമ്മുടെ പോരാട്ടം ശരിയായ ദിശയിൽ തന്നെയാണെന്നും അവർ വ്യക്തമാക്കി.

ഈ വാർത്തകൾ ജനങ്ങളിൽ ഏറെ സന്തോഷം സൃഷ്ടിച്ചിട്ടുണ്ട്. ദീർഘകാലമായി നടത്തിവരുന്ന സമരത്തിന്റെ ഫലമായി ആശുപത്രിയിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

See also  തിരുവമ്പാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Related Articles

Back to top button