ദമ്മാം-അരീക്കോട് വെൽഫയർ അസോസിയേഷൻ (ദവ): പതിനഞ്ചാം വാർഷികം ആഘോഷിച്ചു, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദമ്മാം: ദമ്മാമിലെ അരീക്കോട് നിവാസികളുടെ സംഘടനയായ ദമ്മാം-അരീക്കോട് വെൽഫയർ അസോസിയേഷൻ (ദവ) അതിന്റെ പതിനഞ്ചാം വാർഷികാഘോഷവും പുതിയ വർഷത്തേക്കുള്ള തെരഞ്ഞെടുപ്പും നടത്തി. “Dawa-Rekindle-2023” എന്ന് നാമകരണം ചെയ്ത സംഗമം ദമ്മാം – സിഹാത്തിലെ ‘അൽജവാദ്’ ഇസ്തിറാഹയിൽ വെച്ച് നടന്നു.
പരിപാടിയിൽ അരീക്കോടും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള 200 ഓളം പേർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും മുൻ ട്രഷറർ അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾക്കും കുടുംബിനികൾക്കും മുതിർന്നവർക്കും വേണ്ടി വ്യത്യസ്തമായ കലാ-കായിക മത്സരങ്ങൾ നടന്നു.
പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു:
- ചെയർമാൻ: ഷമീം.എം
- പ്രസിഡണ്ട്: മഹ്ബൂബ്.എം
- ജനറൽ സെക്രട്ടറി: സെമീർ ടി.വി
- ട്രഷറർ: ഫായിസ്.എൻ
- വൈസ് പ്രസിഡണ്ട്: നജീബ്.എം, ഷാജി.എം
- ജോയിന്റ് സെക്രട്ടറി: ഫവാസ് എൻ.വി, ജുനൈദ്
- എക്സിക്യൂട്ടീവ് അംഗങ്ങൾ: നിസാം, നിഷിൽ, യാസർ, ഷബീർ, അൻവർ
- അഡ്വൈസറി ടീം: സൈതാലി, റസാഖ്, നവാഫ്, അബ്ദുൽഅലി, അമീർ അസ്ഹർ, സലിം
അമീർ അസ്ഹർ, അസ്ലം കോളക്കോടൻ എന്നിവർ പ്രസീഡിയം ഓഫീസർമാരായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽമജീദ് ചുങ്കത്തറ, ഇണ്ണിമാൻ, അയ്യൂബ് സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലാകായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും “ദവ”യുടെ പേരിലുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.