Local
പൊട്ടിപ്പൊളിഞ്ഞ റോഡ് റീടാറിങ്ങ് ചെയ്ത് യാത്രാ ദുരിതം പരിഹരിക്കണം. സി.പി.ഐ

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂരിൽ നിന്ന് വെസ്റ്റ് കൊടിയത്തൂരിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞത് കാരണം പ്രദേശത്തുള്ളവർ ഏറെ ദുരിതമനുഭവിക്കുകയാണ്. മുന്നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വെസ്റ്റ് കൊടിയത്തൂരിൽ നിന്ന് ഇടവഴിക്കടവിലേക്ക് ആറ് മീറ്റർ റോഡ് നിർമിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ നാട്ടുകാർക്ക് സൗകര്യപ്പെടുന്ന ഏക വഴി സൗത്ത് കൊടിയത്തൂരിൽ നിന്ന് വരുന്ന റോഡാണ്.
ആയതിനാൽ പഞ്ചായത്തിൻ്റെ ആസ്തി ഫണ്ട് ഉപയോഗപ്പെടുത്തി റോഡ് എത്രയും പെട്ടെന്ന് നന്നാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. എം.കെ ഉണ്ണിക്കോയയുടെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ഷാജികുമാർ, അസീസ് കുന്നത്ത് ,നൗഷാദ് കൊടിയത്തൂർ,രവീന്ദ്രൻ കൈതക്കൽ, വാഹിദ് കെ, ഷാഹുൽ ഹമീദ് ടി.പി പങ്കെടുത്തു.