Local

ഫാത്തിമ ജിബിന് കണ്ണീരോടെ വിട.

മുക്കം വാർത്തയോട് എ ആർ കൊടിയത്തൂർ

കൊടിയത്തൂർ:കൊടിയത്തൂർ വാദിറഹ്മ സ്കൂളിൽ മകളോടും പേരക്കുട്ടിയോടും ഒപ്പം നാലാം ക്ലാസിലെ ഹിന്ദി അധ്യാപകന്റെ അടുത്ത് എത്തിയപ്പോൾ, അദ്ദേഹം വിങ്ങി പൊട്ടുകയായിരുന്നു. ഞാൻ ഹിന്ദി പഠിപ്പിച്ച മോളാണ് ഇന്ന് യാത്രയായത്.
ചേന്നമംഗലൂർ ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥി ഫാത്തിമ ജിബിന്റെ ഈ ലോകത്തു നിന്നുള്ള വേർപാട് ബന്ധപ്പെട്ടവരെയെല്ലാം വേദനിപ്പിക്കുന്നതായിരുന്നു. നാം വേദനിച്ചിട്ട് കാര്യമില്ലല്ലോ
അവധി എത്തിക്കഴിഞ്ഞാൽ എല്ലാവരും ഈ ഭൂമിയിൽ നിന്ന് മടങ്ങേണ്ടി വരും. നമ്മുടെ മടക്കം എവിടെ നിന്നാണ് എന്ന് നമുക്ക് ആരും അറിയിച്ചു തന്നിട്ടില്ല. എങ്ങനെയാണ് നാം മടങ്ങി പോകുക എന്നും അറിയില്ല. ഏതു ഭൂമിയിൽ വച്ചാണ് അത് സംഭവിക്കുക എന്നും നമുക്കാർക്കും ആരും ഒരു രേഖയും തന്നിട്ടില്ല.
സുനിക്ഷിതമായ മരണത്തിന് കീഴ്പ്പെടുകയേ നിർവാഹമുള്ളൂ.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ 18 വയസ്സുള്ള ഫാത്തിമ ജിബിൻ കൂട്ടുകാരിൽ നിന്നും മന്ദസ്മിതം തൂകി യാത്രയായി.
മോളും ഉമ്മയും യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. മോളുടെ ആത്മാവ് ദൈവത്തിങ്കലേക്ക് പറന്നു പോയി. മാതാവ് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.
മനസ്സിന്റെ നൊമ്പരം മാറി കിട്ടുവാൻ സഹനം അവലംബിക്കുകയും പ്രാർത്ഥനാ മനസ്ഥിതിയോടെ മുന്നോട്ടു പോവുകയും ചെയ്യുകയാണ് ദൈവ ദാസന്മാർക്ക് ഉചിതമായിട്ടുള്ളത്,
സൃഷ്ടാവ് ഭൂമിയിൽ സൃഷ്ടിച്ചത്, തിരിച്ചു വിളിച്ചു. പൊന്നുമോൾക്ക് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു. നാട്ടുകാർക്കും പരിചിതർക്കും ചെയ്യാനുള്ളത് ആത്മാർത്ഥമായ തേട്ടമാണ്. ജഗന്നിയന്താവിനോട് നമുക്ക് പ്രാർത്ഥിക്കാം: കുട്ടിയുടെ കുടുംബത്തിനും ബന്ധുക്കൾക്കും പ്രപഞ്ചനാഥൻ ആശ്വാസവും സമാധാനവും ക്ഷമയും നൽകട്ടെ, കുട്ടിയെ സ്വർഗീയ പൂങ്കാവനത്തിൽ വച്ച് കണ്ടുമുട്ടാനുള്ള സൗഭാഗ്യം ഏവർക്കും ഉണ്ടാവട്ടെ. നാഥനിലേക്ക് അടുക്കുക, പരമ കാരുണികൻ നമ്മെ കൈവിടില്ല.

See also  നവാസ് മഠത്തിലിനെ ആദരിച്ചു

Related Articles

Back to top button