Local
ഒന്നാംസ്ഥാനവും എ ഗ്രേഡും പന്നിക്കോടിന് അഭിമാനമായി ഹന്ന ഉസ്മാൻ

പന്നിക്കോട്: സിഐഇആർ മദ്രസ്സ സർഗ്ഗമേളയിൽ പങ്കെടുത്ത രണ്ട് ഇനങ്ങളിലും സമ്മാനം വാങ്ങി ഹന്ന ഉസ്മാൻ പന്നിക്കോടിന് അഭിമാനമായി. ആനപ്പാറക്കൽ ഉസ്മാൻ – ഫളീല ദമ്പതികളുടെ മകളായ ഹന്ന സ്‌കൂൾ കലോത്സവ വേദികളിലും ധാരാളം സമ്മാനങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.പാഠ്യ വിഷയങ്ങളിലും ഉന്നത മുന്നേറ്റം കൈവരിച്ച്ശ്രദ്ധേയമായ വിദ്യാർഥിനിയാണ് ഹന്ന.
അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അറബിഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഹന്ന കരസ്ഥമാക്കി. മുക്കം മണ്ഡലം സർഗ്ഗമേളയിലും കോഴിക്കോട് ജില്ലാസർഗ്ഗമേളയിലും സർഗ്ഗപ്രതിഭ ആയിരുന്നു. മലപ്പുറം ജില്ലയിലെ പുളിക്കൽ വച്ചായിരുന്നു സംസ്ഥാന സർഗ്ഗോത്സവം.