Local

ഒന്നാംസ്ഥാനവും എ ഗ്രേഡും പന്നിക്കോടിന് അഭിമാനമായി ഹന്ന ഉസ്മാൻ

പന്നിക്കോട്: സിഐഇആർ മദ്രസ്സ സർഗ്ഗമേളയിൽ പങ്കെടുത്ത രണ്ട് ഇനങ്ങളിലും സമ്മാനം വാങ്ങി ഹന്ന ഉസ്മാൻ പന്നിക്കോടിന് അഭിമാനമായി. ആനപ്പാറക്കൽ ഉസ്മാൻ – ഫളീല ദമ്പതികളുടെ മകളായ ഹന്ന സ്‌കൂൾ കലോത്സവ വേദികളിലും ധാരാളം സമ്മാനങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.പാഠ്യ വിഷയങ്ങളിലും ഉന്നത മുന്നേറ്റം കൈവരിച്ച്ശ്രദ്ധേയമായ വിദ്യാർഥിനിയാണ് ഹന്ന.

അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അറബിഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഹന്ന കരസ്ഥമാക്കി. മുക്കം മണ്ഡലം സർഗ്ഗമേളയിലും കോഴിക്കോട് ജില്ലാസർഗ്ഗമേളയിലും സർഗ്ഗപ്രതിഭ ആയിരുന്നു. മലപ്പുറം ജില്ലയിലെ പുളിക്കൽ വച്ചായിരുന്നു സംസ്ഥാന സർഗ്ഗോത്സവം.

See also  ബോട്ടിലുകൾ ഇനി വലിച്ചെറിയണ്ട, ബൂത്തിൽ നിക്ഷേപിക്കാം, മാലിന്യ നിർമാർജ്ജനത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് കാവനൂർ ഗ്രാമ പഞ്ചായത്ത്

Related Articles

Back to top button