Local

ഏറനാട് ഡയാലിസിസ് സെന്ററിന് സംഭാവന നൽകി

അരീക്കോട്: ഗ്രീൻ ഫീൽഡ് ഹൈവേക്ക് സ്ഥലം വിട്ടുകൊടുത്തതിന് നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ നിന്നും 50,000 രൂപ ഏറനാട് ഡയാലിസിസ് സെന്ററിന് സംഭാവനയായി നൽകി. ടി.സി വീരാൻകുട്ടി തലയഞ്ചേരി (കുഞ്ഞുട്ട്യാക്ക) ആണ് സംഭാവന നൽകിയത്. അരീക്കോട് ഉഗ്രപുരത്ത് പ്രവർത്തിക്കുന്ന ഈ സെന്റർ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്നു. കഴിഞ്ഞ 21 മാസത്തിനുള്ളിൽ 7700 ഡയാലിസിസ് സേവനങ്ങൾ ഇവിടെ നിന്ന് നൽകിയിട്ടുണ്ട്.

സംഭാവന ഡയാലിസിസ് സെന്റർ ട്രഷറർ ടി.കെ സഹദേവൻ ഏറ്റുവാങ്ങി. അരീക്കോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും ട്രസ്റ്റ് അംഗവുമായ കെ.വി ശിവനന്ദൻ സ്വാഗതം പറഞ്ഞു. ടി.സി കുഞ്ഞിപ്പ, ടി.സി അബ്ദുനാസർ, സഫുവാൻ മാടത്തിപ്പാറ, ട്രസ്റ്റ് ഭാരവാഹികളായ കെ. ജനാർദ്ദനൻ, സി.കെ അഷ്‌റഫ്‌, ടി.പി റഷീദ്, കെ.അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. സുമനസ്സുകളായ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സാമ്പത്തിക സഹായമാണ് ഏറനാട് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്നത്. സംഭാവന നൽകിയും മറ്റും സഹായിച്ചവരോട് ട്രസ്റ്റ് അഭിനന്ദനവും നന്ദിയും അറിയിച്ചു.

See also  കെ. സൈതലവി- എം.ടി അബ്ദുറഹീം സ്മാരക നിലയത്തിന് ശിലയിട്ടു

Related Articles

Back to top button