Local

ചെറുവാടി ഫെസ്റ്റ് സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: ചെറുവാടി ഫെസ്റ്റിനോടനുബന്ധിച്ചുള്ള വ്യാപാര മേളയുടെ ഭാഗമായി ആദ്യ ആഴ്ച്ചയിലെ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം നൽകി വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡണ്ട് കെപിയു അലി ഉദ്ഘാടനം ചെയ്തു. മൈമാർട്ട് ഡിജിറ്റൽ സ്പോൺസർ ചെയ്ത സമ്മാനം മിക്സർ ഗ്രൈൻ്റർ ആദ്യ നറുക്കെടുപ്പ് വിജയിയായ സുസ്മിത KS നാണ് നൽകിയത്. ചെറുവാടി ഫെസ്ററ് ചെയർമാൻ PC മുഹമ്മദ് ഡോക്ടേഴ്സ് കെയർ ചടങ്ങിൽ അദ്ധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് പ്രസിഡണ്ട് KV അബ്ദുള്ള സെക്രട്ടറി യൂസുഫ് EN, ട്രഷറർ നിസാർ എക്കണ്ടി മുഹമ്മദ് KVM ഇലക്ട്രിക്കൽസ്, ബഷീർ എവൺ കളക്ഷൻസ്, നാസർ റിസ ബേക്കറി എന്നിവർ സംസാരിച്ചു. ഫെസ്റ്റ് കൺവീനർ മജീദ് CT സ്വാഗതവും റഈസ് കണ്ടങ്ങൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന നാട്ടുകാരുടെ ഗാനവിരുന്ന് ലത്തീഫ് KT നിയന്ത്രിച്ചു

See also  കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീര തുടക്കം

Related Articles

Back to top button