Local

കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്ൽ ഫാർമേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

കീഴുപറമ്പ്: കാർഷികവൃത്തിയിൽ താൽപര്യം വളർത്താനും കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനും കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിനുമായി കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ്ൽ രൂപികരിച്ച ഫാർമേഴ്സ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി. ഷിയാസ് ഫാർമേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

ബയോ ഡീ കമ്പോസ്റ്റ് സംവിധാനം പരിചയപ്പെടുത്തുന്നതോടൊപ്പം കൃഷിയനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. കെ.സി. ബഷീർ വിശിഷ്ടാതിഥിയായിരുന്നു. ഹരിതസേന കൺവീനർ നഷീദ എൻ.കെ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.സൗബിന നന്ദിയും പറഞ്ഞു.

പ്രധാന കാര്യങ്ങൾ:

  • കീഴുപറമ്പ് GVHSS ൽ ഫാർമേഴ്സ് ക്ലബ്ബ് രൂപീകരിച്ചു.
  • ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം കെ.സി. ഷിയാസ് നിർവ്വഹിച്ചു.
  • ബയോ ഡീ കമ്പോസ്റ്റ് സംവിധാനം പരിചയപ്പെടുത്തി.
  • കെ.സി. ബഷീർ കൃഷിയനുഭവങ്ങൾ പങ്കുവെച്ചു.

ലക്ഷ്യം:

  • കാർഷികവൃത്തിയിൽ താൽപര്യം വളർത്തുക
  • കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക
  • കൃഷി രീതികൾ പരിചയപ്പെടുത്തു
See also  സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Related Articles

Back to top button