Local
കെ. സൈതലവി- എം.ടി അബ്ദുറഹീം സ്മാരക നിലയത്തിന് ശിലയിട്ടു

അരീക്കോട്: അരീക്കോട് താഴത്തങ്ങാടിയിൽ കെ.സെയ്തലവി – എം.ടി അബ്ദുറഹിം സ്മാരക സാംസ്കാരിക നിലയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം എളമരം കരീം എം.പി നിർവഹിച്ചു. ചടങ്ങിൽ അമ്പായത്തിങ്ങൽ റഹ്മത്തുള്ള നൽകിയ സ്മാരക നിർമ്മാണ ഫണ്ടിലേക്കുള്ള 10,000 രൂപ സംഭാവന സിപിഐഎം ജില്ലാ സ്ക്രട്ടറി ഇ.എൻ മോഹൻ ദാസ്, എളമരം കരീം എംപി എന്നിവർ സ്വീകരിച്ച് ഫണ്ട് സമാഹരണ ഉദ്ഘാടനവും നിർവ്വഹിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനത്തിൽ കെ.ഭാസ്കരൻ, എൻ.കെ ഷൗക്കത്തലി, കെ. അബ്ദുറഹിമാൻ, അത്തിക്കൽ മുഹമ്മത് മൗലവി, വാർഡ് മെമ്പർ ജമീല ബാബു പ്രസംഗിച്ചു. അഡ്വ. കെ. മുഹമ്മദ് ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.ടി മുസ്തഫ സ്വാഗതവും, കൺവീണർ വൈ.പി റഹ്മത്തുള്ള നന്ദിയും പറഞ്ഞു.