Local

*കാരശ്ശേരി എച്ച് എൻ സി കെ സ്കൂളിലെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി*

കാരശ്ശേരി: കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവേശനോത്സവ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുനിത രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ.വി.പി ശിഹാബ് അധ്യക്ഷത വഹിച്ചു.
ഒന്നാം ക്ലാസിലേക്ക് ചേർന്ന കുട്ടികൾക്ക് ബാഗും പഞ്ചായത്ത് വക കുട വിതരണവും നടത്തി. കുട്ടികൾക്ക് പായസ വിതരണവും നടത്തി.

വാർഡ് മെമ്പർ ശ്രീമതി. റുഖിയ്യ റഹിം, മുൻ പി.ടി.എ പ്രസിഡണ്ട് മാരായ ശ്രീ.നടുക്കണ്ടി അബൂബക്കർ , ശ്രീ മധുസൂദനൻ.ടി, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ലുക്കുമാൻ, മുൻ ഹെഡ് മാസ്റ്റർ മാരായ ശ്രീ.മുഹമ്മദ് കുണ്ടുങ്ങൽ , ശ്രീ. കെ .അബ്ദുറസാഖ്, അധ്യാപകരായ ശ്രീ. ടി.പി അബൂബക്കർ , ശ്രീമതി.അർച്ചന.കെ തുടങ്ങിയവർ ആശംസ അർപ്പിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വി.എൻ നൗഷാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഖദീജ നസിയ നന്ദിയും പറഞ്ഞു

See also  ലോക ഭക്ഷ്യ ദിനം സ്നേഹ പൊതി പദ്ധതി ഉദ്ഘാടനവും സ്കൂൾ പാചക തൊഴിലാളികളെ ആദരിക്കലും

Related Articles

Check Also
Close
Back to top button