Local

മുക്കം നഗരസഭ അങ്കണവാടി പ്രവേശനോത്സവം

നോർത്ത് ചേന്ദമംഗല്ലൂർ : മുക്കം നഗരസഭ തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. കണക്കുപറമ്പ് ഡിവിഷനിലെ ആറ്റുപുറം അങ്കണവാടിയിൽ സംഘടിപ്പിച്ച പ്രവേശനോത്സവം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സാറാ കൂടാരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവേശനം നേടിയ മുഴുവൻ കുരുന്നുകൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.

ഐ.സി.ഡി.എസ് സൂപ്പർ വൈസർ റീജ, മുൻ കൗൺസിലർ അനിൽ മാസ്റ്റർ, സുജിത സിസ്റ്റർ എന്നിവർ സംസാരിച്ചു. കണക്കുപറമ്പ് ഡിവിഷൻ കൺവീനർ സാലിഹ് കൊടപ്പന സ്വാഗതവും, അംഗനവാടി ടീച്ചർ സുബൈദ നന്ദിയും പറഞ്ഞു. സാജിദ് കെ.ടി, ശശീന്ദ്രൻ പി.സി, റഫീഖ് വി.കെ, ഇബ്രാഹിം എം.വി , നസ്വീബ തസ്നീം കെ.എം, ഷംസു മണയംപുറം, മിനി രാജേഷ്, ആശാവർക്കർ ശോഭന, ബിസ്ന ഷൗലീസർ, കുഞ്ഞൻ പി.ടി, അബു കെ.ടി, ഉബൈദ് കെ, എന്നിവർ നേതൃത്വം നൽകി.

 

See also  എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം

Related Articles

Back to top button