Local
ബോട്ടിലുകൾ ഇനി വലിച്ചെറിയണ്ട, ബൂത്തിൽ നിക്ഷേപിക്കാം, മാലിന്യ നിർമാർജ്ജനത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് കാവനൂർ ഗ്രാമ പഞ്ചായത്ത്

കാവനൂർ: ഉപയോഗ ശേഷം ബോട്ടിലുകൾ വലിച്ചെറിയാതെ ഇനി ബോട്ടിൽ ബൂത്തിൽ നിക്ഷേപിക്കാം. മാലിന്യ നിർമാർജ്ജനത്തിനായി കാവനൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 10 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെ 19 വാർഡുകളിലുമായി 100 ഓളം ബൂത്തുകൾ ആണ് സ്ഥാപിച്ചത്. കാവനൂർ ടൗൺ, 12 ൽ, വാക്കലൂർ, ഇളയൂർ, ചെങ്ങര, ഇരിവേറ്റി അടക്കമുള്ള പ്രധാന അങ്ങാടികളിലും മറ്റു സ്ഥലങ്ങളിലും ആണ് ബൂത്ത് സ്ഥാപിച്ചത്. ഉപയോഗിക്കുന്ന ബോട്ടിലുകൾ വലിച്ചെറിയാതെ ബൂത്തിൽ നിക്ഷേപിക്കാം. മാലിന്യ നിർമാർജ്ജനത്തിനായി ഒരുമിച്ച് കൈകോർക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.