Local

മുനീറ ടീച്ചർക്ക് യാത്രയയപ്പ് നൽകി

കൊടിയത്തൂർ : നെല്ലിക്കാപ്പറമ്പ് കട്ടിരിച്ചാൽ അൽ മദ്രസത്തുൽ ഇസ്‌ലാമിയ്യയിൽ നിന്നും ആറു വർഷത്തെ സേവനത്തിന് ശേഷം വിവാഹാവശ്യാർഥം വിരമിക്കുന്ന മാട്ടുമുറിയിലെ പി.ടി. മുനീറ ടീച്ചർക്ക് മാനേജ്മെൻ്റ്, പി ടി എ , സ്റ്റാഫ് സംയുക്ത യാത്രയയപ്പ് നൽകി. മാനേജർ മൂലത്ത് കുഞ്ഞാലി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് സുബൈർ പൊയിൽക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് പുതിയോട്ടിൽ (സൽവ) മുഖ്യപ്രഭാഷണം നടത്തി. സി.കെ. അബൂബക്കർ, പ്രസീന നൗഫൽ .വി, സുമയ്യ ശാഹിർ, ഫെമിന അബുട്ടി എന്നിവർ സംസാരിച്ചു. മുനീറ ടീച്ചർ മറുപടി പ്രസംഗം നടത്തി. അഇസ്സ ഖുർആൻ പാരായാണം നിർവ്വഹിച്ചു. മിൻഹ ,ഫർവീൻ, അലാ, ലബ്ബ എന്നിവർ ഗാനാലാപച്ചു . പ്രിൻസിപ്പാൽ മുഹമ്മദ് റഫീഖ് സ്വാഗതവും കെ.ടി. മജീദ് മാസ്റ്റർ നന്ദി പ്രകാശനവും നടത്തി.

See also  അധ്യാന വർഷത്തിന്റെ ഉദ്ഘാടനം നടത്തി

Related Articles

Back to top button