ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു

കൊടിയത്തൂർ:കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ ജനസംഖ്യാദിനം ആചരിച്ചു. ചെറുവാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ മുഫ്സിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടികളുടെ ഭാഗമായി ജനസംഖ്യ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിക്കുകയും പോപ്പുലേഷൻ ഡാറ്റ പ്രദർശിപ്പിക്കുകയും ചെയ്തു .പ്രിൻസിപ്പൽ എംഎസ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ,പ്രോഗ്രാം ഓഫീസർ കെ ടി സലീം, ഇർഷാദ് ഖാൻ, നജ് വ ഹനീന, ലുക്മാൻ കെ സി . ഫഹദ് ചെറുവാടി ,ജംഷീദ പി സി വളണ്ടിയർമാരായ ഹെബമജീദ്, തമന്ന
തുടങ്ങിയവർ പങ്കെടുത്തു
ഫോട്ടോ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ലോക ജനസംഖ്യ ദിനാചരണം ചെറുവാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ മുഫ്സിൽ ഉദ്ഘാടനം ചെയ്യുന്നു