ഐഎസ്എം ഓപ്പൺ ജിംനേഷ്യം നാടിനായി സമർപ്പിച്ചു

അരീക്കോട് : ഐ.എസ്.എം കുനിയിൽ അൻവാർ നഗർ യൂണിറ്റ്, ആലുക്കൽ യൂണിറ്റ് എന്നിവ സംയുക്തമായി നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം പൊതുജനങ്ങൾക്കായി സമർപ്പിച്ചു. കീഴുപറമ്പ – അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുങ്കടവ് പാലത്തിന് സമീപത്താണ് ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചത്. പ്രായഭേദമന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ജിം രൂപകല്പന ചെയ്തത്. കരിപ്പൂരിൽ വെച്ച് നടന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനോപഹരമായാണ് ജിംനേഷ്യം സ്ഥാപിച്ചത്. വ്യാഴാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ. അൻവർ സാദത്ത് ജിംനേഷ്യം ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.എം അൻവാർ നഗർ യൂണിറ്റ് സെക്രട്ടറി പി. നവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, കീഴുപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസൈൻ എന്നിവർ മുഖ്യാതിഥികളായി. കീഴുപറമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ, ഭരണസമിതി അംഗങ്ങളായ കെ.വി റഫീഖ് ബാബു, തസ്‌ലീന ഷബീർ, അരീക്കോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വൈ.പി സുലൈഖ, അലി കരുവാടൻ, വീരാൻ കുട്ടി മാസ്റ്റർ, കെ.സി അബ്ദു മാസ്റ്റർ, പ്രൊഫ. കെ.എ നാസർ, കെ. അബൂബക്കർ, ഫാസിൽ ആലുക്കൽ, കെ.ടി യൂസുഫ്, എം.എ ഗഫൂർ, എം.കെ ഷമീൽ, പി.പി ജുനൈസ് എന്നിവർ സംസാരിച്ചു. ഐ.എസ്.എം ആലുക്കൽ യൂണിറ്റ് സെക്രട്ടറി ഹാറൂൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ അൻവാർ നഗർ യൂണിറ്റ് പ്രസിഡന്റ് കെ.പി അമീറുദ്ധീൻ നന്ദി പ്രകാശിപ്പിച്ചു.